നെടുമ്പാശ്ശേരി: കൊച്ചിയിൽ വൻ മയക്കുമരുന്നു വേട്ട. ആറു കോടിയിലേറെ രൂപയുടെ മയക്കുമരുന്ന് വിഴുങ്ങിയെത്തിയ വിദേശി നെടുമ്പാശ്ശേരിയിൽ പിടിയിലായി. കെനിയൻ സ്വദേശി മിഷേൽ ആണ് പിടിയിലായത്.
ഒരാഴ്ചമുമ്പ് ഉത്യോപ്യയിൽ നിന്ന് മസ്കത്ത് വഴി എത്തിയ ഇയാളെ ഡി.ആർ.ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും മയക്കുമരുന്ന് കൈവശമില്ലെന്നറിയിച്ചു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് എക്സ്റേ ചെയ്തപ്പോഴാണ് സംശയം തോന്നിയത്.
മിഷേലിന്റെ വയറിൽ നിന്ന് 50 ലഹരി ഗുളികകൾ കണ്ടെത്തി. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ഗുളികകൾ പുറത്തെടുത്തു. ഗുളികകളിൽ നിന്ന് 668 ഗ്രാം കൊക്കയ്ൻ കണ്ടെടുത്തു. ഇയാളെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളുവെന്നാണ് ലഭിക്കുന്ന വിവരം.