വന്ദേ ഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പാറ്റ; ക്ഷമ ചോദിച്ച് ഐആർസിടിസി

ന്യൂഡൽഹി: ഭോപ്പാലിൽ നിന്ന് ആഗ്രയിലേക്കുള്ള പുതിയ വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികൾക്ക് വിളമ്പിയ ഭക്ഷണത്തിൽ പാറ്റ. സംഭവത്തിൽ യാത്രക്കാരോട് ഐആർസിടിസി ക്ഷമ ചോദിച്ചു. വിദിത് വർഷ്നേ എന്ന എക്സ് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിന് കീഴിലാണ് ഐആർസിടിസിയുടെ ക്ഷമാപണം.

ജൂൺ 18 ന് ഭോപ്പാലിൽ നിന്ന് ആഗ്രയിലേക്ക് വന്ദേഭാരത് എക്സ്പ്രസിൽ യാത്ര ചെയ്ത തൻറെ അമ്മാവനും കുടുംബത്തിനും വിളമ്പിയ ഭക്ഷണത്തിൽ നിന്ന് പാറ്റയെ ലഭിച്ചെന്നായിരുന്നു കുറിപ്പ്. ഇതിന് കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സംഭവം ഇനി ആവർത്തിക്കരുതെന്നുമാണ് കുറിപ്പിൽ ആവശ്യപ്പെടുന്നത്.

ഐആർസിടിസി ഔദ്യോഗിക അക്കൗണ്ടിനൊപ്പം പോസ്റ്റിൽ റെയിൽ സേവ, റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരെയും ടാ​ഗ് ചെയ്തിട്ടുണ്ട്. ജൂൺ 18 ന് പോസ്റ്റ് ചെയ്ത കുറിപ്പ് രണ്ട് ദിവസത്തിനിടെ 1 ലക്ഷത്തിന് മുകളിൽ പേരാണ് കണ്ടത്.

More Stories from this section

family-dental
witywide