അസാധാരണ നീക്കം, രണ്ടും കൽപ്പിച്ച് തുറന്ന പോരിനിറങ്ങി എൻ പ്രശാന്ത് ഐഎഎസ്, ചീഫ് സെക്രട്ടറിക്കെതിരെ വക്കീല്‍ നോട്ടീസ്, ഇതാദ്യം!

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥർക്കിടയിലെ പോര് പുതിയ തലത്തിലേക്ക് കടക്കുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഫേസ്ബുക്കിലൂടെ പരസ്യ വിമര്‍ശമുന്നയിച്ചതിന് നടപടി നേരിട്ട എന്‍ പ്രശാന്ത് ഐ എസ് എസ് പുതിയ അസാധാരണ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ്. രണ്ടും കൽപ്പിച്ചുള്ള തുറന്ന പോര് പ്രഖ്യാപിച്ചുകൊണ്ട് പ്രശാന്ത് സംസ്ഥാന ചീഫ് സെക്രട്ടറിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചു.

ക്രിമിനല്‍ ഗൂഢാലോചന , വ്യാജരേഖ ചമക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങള്‍ ആരോപിച്ചുകൊണ്ടാണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഐ എ എസിന് പ്രശാന്ത് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഇതാദ്യമായിട്ടാണ് ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ ചീഫ് സെക്രട്ടറിക്കെതിരെ വക്കീല്‍ നോട്ടീസ് അയക്കുന്നത്. ചീഫ് സെക്രട്ടറിക്ക് പുറമെ അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് , കെ ഗോപാലകൃഷ്ണന്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.അഡീഷണല്‍ ചീഫ് സെക്രട്ടറിയെ സാമൂഹിക മാധ്യമത്തീലൂടെ വിമര്‍ശിച്ചതിന് സസ്‌പെന്‍ഷന്‍ നടപടി നേരിട്ടിരുന്നു എന്‍ പ്രശാന്ത് ഐ എ എസ്. അവധി അപേക്ഷയുമായി ബന്ധപ്പെട്ട ജയതിലകിന്റെ റിപ്പോര്‍ട്ടാണ് പ്രശാന്തിനെ പ്രകോപിപ്പിച്ചത്.

എ ജയതിലക് ഐ എ എസിന്റെ ചിത്രം സഹിതമാണ് അന്ന് എന്‍ പ്രശാന്ത് ഫേസ്ബുക്കിലെ പോസ്റ്റിലൂടെ അധിക്ഷേപ പരാര്‍മശം നടത്തിയത്. തനിക്കെതിരെ പത്ര ത്തിന് വാര്‍ത്ത നല്‍കുന്നത് ജയതിലകാണെന്നതടക്കമുള്ള ആരോപണമാണ് പരസ്യമായി പ്രശാന്ത് ഉന്നയിച്ചത്.

More Stories from this section

family-dental
witywide