![](https://www.nrireporter.com/wp-content/uploads/2024/04/columbia.jpg)
ന്യൂയോർക്ക്: പലസ്തീൻ അനുകൂല പ്രതിഷേധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ ദിവസങ്ങൾ നീണ്ട സ്തംഭനാവസ്ഥയ്ക്ക് ശേഷം, കൊളംബിയ യൂണിവേഴ്സിറ്റി തിങ്കളാഴ്ച ന്യൂയോർക്ക് സിറ്റി കാമ്പസിലെ ടെൻ്റ് ക്യാമ്പ് പൊളിക്കാൻ വിസമ്മതിച്ച പ്രതിഷേധക്കാരെ സസ്പെൻഡ് ചെയ്തു.
പ്രതിഷേധം നടത്തുന്ന വിദ്യാർഥി സംഘടനകളും അക്കാദമിക് ലീഡേഴ്സും തമ്മിൽ ടെന്റുകൾ നീക്കുന്നത് സംബന്ധിച്ച് ദിവസങ്ങൾ ചർച്ച നടത്തിയെങ്കിലും ഇതിൽ തീരുമാനമായില്ലെന്ന് യൂണിവേഴ്സിറ്റി പ്രസിഡന്റ് നെമത് മിനോഷെ ഷാഫിക് പ്രസ്താവനയിൽ പറഞ്ഞു.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിക്കെതിരായ പ്രതിഷേധങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു കൊളംബിയ യൂണിവേഴ്സിറ്റി. യുഎസിൽ കഴിഞ്ഞ ഏതാനം ആഴ്ചകളായി ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ യൂണിവേഴ്സിറ്റികളിൽ നിന്നും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ടെക്സാസ്, ഓസ്റ്റിൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞദിവസം പ്രതിഷേധക്കാർ പലസ്തീൻ പതാക ഉയർത്തി.