വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില പിന്നെയും കൂട്ടി. വാണിജ്യ സിലണ്ടറിന്റെ വില 23 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ സിലിണ്ടര്‍ ഒന്നിന് 1960.50 രൂപയായി. 19 കിലോയുള്ള പാചക വാതക വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 1795 രൂപയും ചെന്നൈയിൽ 1960. 50 രൂപയുമാണ്. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
എല്ലാ മാസവും ഒന്നാം തിയതിയാണ് എണ്ണക്കമ്പനികള്‍ വില പുതുക്കി നിശ്ചയിക്കുന്നത്. വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന് വില വര്‍ധിക്കുന്നത് ഹോട്ടല്‍ ഭക്ഷണത്തിന്റെ വില ഉയരാന്‍ ഇടയാക്കിയേക്കും.
Commercial LPG Price increased
Tags: