വിവാ​ഹ ദിനത്തിൽ പിരിച്ചുവിടൽ നോട്ടീസ്, ക്രൂരതയാണെന്ന് യുവതി

ലണ്ടൻ: വിവാ​ഹ ദിനത്തിൽ യുവതിക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി ബ്രിട്ടീഷ് കമ്പനി. യുവതി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബ്രിട്ടീഷ് വധുവിനുണ്ടായ അനുഭവം ഒരേസമയം അമ്പരപ്പും രോഷവും ഉണ്ടാക്കുന്നാണ്. ജീവിതത്തിലെ ഏറ്റവും ആഹ്ലാദഭരിത മുഹൂർത്തമായ തന്റെ വിവാഹദിനമാണ് പിരിച്ചുവിടാൻ തൊഴിലുടമ തെരഞ്ഞെടുത്തതെന്ന് ടി.വി ഷോയിൽ യുവതി വെളിപ്പെടുത്തി.

വിവാഹവിരുന്നിനിടെ വാട്സ് ആപ്പ് സന്ദേശമായാണ് പിരിച്ചുവിടൽ അറിയിപ്പ് ലഭിച്ചത്. തന്റെ വിവാഹമാണെന്ന് അറിഞ്ഞു​കൊണ്ടാണ് ഈ പണി ചെയ്തതെന്നും അവർ ആരോപിച്ചു. ‘വിവാഹദിനമായതിനാൽ ഫോണിൽ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല.

ഒരു ഇടവേളയിൽ, ആരൊക്കെ ആശംസകളയച്ചുവെന്ന് നോക്കിയപ്പോൾ ഓഫിസ് ഗ്രൂപ്പുകളിൽനിന്നെല്ലാം എന്നെ ബ്ലോക്ക് ചെയ്തിരിക്കുന്നു. തുടർന്ന് പരിശാധിച്ച​പ്പോളാണ് ബോസിന്റെ പിരിച്ചുവിടൽ സ​ന്ദേശം കണ്ടത്. വിവാഹ ആശംസകൾക്കൊപ്പം പിരിച്ചുവിട്ടു​കൊണ്ടുള്ള സന്ദേശവും അയക്കാൻ കാണിച്ച ആ ക്രൂരതയാണെന്നും യുവതി കൂട്ടിച്ചേർത്തു.

company serve termination letter to employee on wedding day

More Stories from this section

family-dental
witywide