ജയിലിൽ നിന്നും മുഖ്യമന്ത്രി കെജ്രിവാളിന്‍റെ ഉത്തരവ്, ‘കെട്ടിച്ചമച്ചതാണോ എന്ന് പരിശോധിക്കണം’; ലഫ്. ഗവർണർക്ക് പരാതി

ദില്ലി: മദ്യനയക്കേസിൽ അറസ്റ്റിലായി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ ഉത്തരവ് ഇറക്കിയതിൽ അരവിന്ദ് കെജ്രിവാളിനെതിരെ പരാതി. ജയിലിൽ നിന്നും മുഖ്യമന്ത്രി ആദ്യ ഉത്തരവ് പുറത്തിറക്കിയതായി എ എ പി നേതാക്കളാണ് രാവിലെ പറഞ്ഞത്. ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവാണ് മുഖ്യമന്ത്രി കെജ്രിവാൾ, ദില്ലി മന്ത്രി അതിഷിക്ക് നൽകിയെന്നാണ് നേതാക്കൾ പറഞ്ഞത്. ഇതിനെതിരെയാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്.

ഇ ഡി കസ്റ്റഡിയിൽ ഇരിക്കെ കെജരിവാൾ ഉത്തരവിറക്കിയത് നിയമലംഘനമാണെന്നാണ് ലഫ്. ഗവർണർക്ക് നൽകിയ പരാതിയിൽ പറയുന്നത്. അഭിഭാഷകനായ വിനീത് ജിൻഡാലാണ് പരാതിക്കാരൻ. കസ്റ്റഡിയിലുള്ളയാൾ ഉത്തരവിറക്കുന്നത നിയമ നടപടിക്രമങ്ങളുടെ ലംഘനമാണെന്നാണ് വിനീത് ചൂണ്ടികാട്ടിയിരിക്കുന്നത്. ഉത്തരവ് കെട്ടിച്ചമച്ചതാണോ എന്ന് സംശയമുണ്ടെന്നും അന്വേഷണം വേണമെന്നും ലഫ്. ഗവർണർക്ക് നൽകിയ പരാതിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.

Complaint against Delhi CM Arvind Kejriwal first order from jail

More Stories from this section

family-dental
witywide