ആറ്റിങ്ങലിൽ മുരളിധരന് ‘വിഗ്രഹം’, തൃശൂരില്‍ സുനിൽ കുമാറിന് ‘ക്ഷേത്രം’; ഇരുവർക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണത്തിന് മതചിഹ്നങ്ങൾ ഉപയോഗിച്ചെന്ന് ചൂണ്ടികാട്ടി ആറ്റിങ്ങലിലെ എൻ ഡി എ സ്ഥാനാർഥി വി മുരളീധരനും തൃശൂരിലെ എൽ ഡ‍ി എഫ് സ്ഥാനാർഥി വി എസ് സുനില്‍ കുമാറിനുമെതിരെ പരാതി. ആറ്റിങ്ങൽ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ ഫ്ലക്സില്‍ വിഗ്രഹത്തിന്‍റെ ചിത്രം ഉള്‍പ്പെടുത്തിയെന്ന് ചൂണ്ടികാട്ടിയാണ് വി മുരളീധരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രാവിലെ പരാതി എത്തിയത്. വൈകിട്ടാണ് തൃശൂരിലെ ഇടത് സ്ഥാനാര്‍ത്ഥി സുനില്‍ കുമാറിനെതിരെയും സമാന പരാതി ഉയർന്നത്.

സുനിൽ കുമാറിനെതിരായ പരാതി

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി സ്ഥാപിച്ച ഫ്ളക്സില്‍ ക്ഷേത്രത്തിന്‍റെ ചിത്രം ഉള്‍പ്പെടുത്തിയെന്നതാണ് സുനിൽ കുമാറിനെതിരായ പരാതി. കെ പി സിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി എൻ പ്രതാപൻ ആണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. തൃപ്രയാർ തേവരുടെ ചിത്രം ഫ്ളക്‌സിലുള്‍പ്പെടുത്തിയെന്നാണ് പ്രതാപൻ നൽകിയി പരാതിയിൽ പറയുന്നത്. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും കമ്മീഷൻ നടപടിയെടുക്കണെന്നും സിറ്റിംഗ് എം പിയായ പ്രതാപൻ ആവശ്യപ്പെട്ടിട്ടുണ്ട്.

മുരളിധരനെതിരായ പരാതി

ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി മുരളീധരനായി വോട്ട് അഭ്യര്‍ത്ഥിച്ച് സ്ഥാപിച്ച ബോര്‍ഡുകളില്‍ വിഗ്രഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയെന്നാണ് പരാതി. ലോക്‌സഭ സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് അഭ്യര്‍ത്ഥിക്കുന്ന ബോര്‍ഡില്‍ പ്രധാനമന്ത്രിയുടെയും വി മുരളീധരന്റെയും ചിത്രത്തിനൊപ്പമാണ് വിഗ്രഹത്തിന്റെയും ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിന് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചത് ഗുരുതര ചട്ടലംഘനമായി എല്‍ഡിഎഫ് ആരോപിച്ചിട്ടുണ്ട്.

Complaint against NDA candidate V Muralidharan of Attingal and LDF candidate VS Sunil Kumar of Thrissur

More Stories from this section

family-dental
witywide