മില്‍ട്ടണ്‍ ചുഴലിക്കാറ്റ്: ‘ഇനിയും സുരക്ഷിതസ്ഥാനത്തേക്ക് മാറാത്ത ഫ്‌ളോറിഡക്കാരെ ഓര്‍ത്ത് ആശങ്ക, അവര്‍ക്കായി ഇനി ഒന്നും ചെയ്യാനില്ല’: സെനറ്റര്‍ റിക്ക് സ്‌കോട്ട്‌

ഫ്‌ളോറിഡ: മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ബുധനാഴ്ച വൈകുന്നേരം കര തൊട്ടതോടെ, ആശങ്കയും വര്‍ദ്ധിച്ചു. ഇനിയും സുരക്ഷിത സ്ഥാനത്തേക്ക് മാറാത്ത ഫ്‌ളോറിഡക്കാരെക്കുറിച്ചും, ഇപ്പോള്‍ ഒഴിഞ്ഞുമാറാന്‍ തീരുമാനിച്ച താമസക്കാരെ കുറിച്ചും അവരെ സഹായിക്കാന്‍ ആദ്യം പ്രതികരിക്കുന്നവരുടെ സുരക്ഷയെ കുറിച്ചും ആശങ്കയുണ്ടെന്നെന്ന് സെനറ്റര്‍ റിക്ക് സ്‌കോട്ട്.

ഇത്രയധികം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഒഴിഞ്ഞുപോകാത്ത ആളുകളെ സംരക്ഷിക്കാന്‍ ഇനി തങ്ങള്‍ക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്‌ളോറിഡയില്‍ മുന്നറിയിപ്പ് അവഗണിച്ച് തുടര്‍ന്നവര്‍ക്ക് ഇനി വേറെ വഴിയില്ലെന്നും ഇപ്പോഴുള്ള സ്ഥലത്ത് തുടരണമെന്നും, സുരക്ഷിതമായിരിക്കാന്‍ സ്വയം കരുതലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ കാര്യമായ വൈദ്യുതി മുടക്കവും നാശനഷ്ടങ്ങളും സംബന്ധിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

More Stories from this section

family-dental
witywide