
ഹൂസ്റ്റൺ: കുവൈത്തിൽ തീപിടിത്തിൽ മലയാളികൾ ഉൾപ്പടെ നിരവധി പേരുടെ മരണത്തിനിടയാക്കിയ സംഭവം അത്യന്തം വേദനാജനകവും നടുക്കം സൃഷ്‌ടിക്കുന്നതുമായിരുന്നുവെന്നും മരിച്ച 50 പേരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ യുവജന സഖ്യം. ദുരന്തത്തിൽ 24 മലയാളികൾക്കാണ് ജീവൻ നഷ്ടപെട്ടത്.
ജൂൺ 16 നു ഞായറാഴ്ച ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ ആരാധനക്ക് ശേഷം ഇടവക വികാരി റവ. സാം കെ. ഈശോ അസിസ്റ്റന്‍റ് വികാരി റവ. ജീവൻ ജോൺ എന്നിവരുടെ നേതൃത്വത്തിൽ കൂടിയ സഖ്യം മീറ്റിങ്ങിൽ പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുവാനായി യുവജനസഖ്യമായി പ്രത്യേകം പ്രാർഥിക്കുകയും ചെയ്തു. അന്ന് നടന്ന ട്രിനിറ്റി മാർത്തോമാ ദേവാലയത്തിലെ ആരാധന മധ്യേയും ഇടവകയുടെ അനുശോചനം വികാരി റവ. സാം. കെ. ഈശോ അറിയിക്കുകയും പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്തു.