ന്യൂഡൽഹി; ഹരിയാന, ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പില്‍ ഫലപ്രഖ്യാപനം വൈകിക്കുന്നതായി കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് സൈറ്റില്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ വൈകുന്നതിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു.
#WATCH | #HaryanaAssemblyPolls2024 | Delhi: Congress General Secretary in-charge Communications, Jairam Ramesh says, "We are filing a memorandum in the next 5-7 minutes. We are lodging a complaint. We hope that the EC will answer our questions. The results of 10-11 rounds are… pic.twitter.com/yCQwNJ9CG0
— ANI (@ANI) October 8, 2024
ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷന് മേല്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഫലമായാണ് മെല്ലെപ്പോക്കെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. വോട്ടണ്ണല്‍ 10 – 11 റൗണ്ട് പിന്നിടുമ്പോഴും വെബ് സൈറ്റില്‍ പ്രതിഫലിക്കുന്നത് 5 മുതല്‍ 6 വരെ സീറ്റുകളുടെ ഫലമാണെന്നും ജയറാം രമേശ് ആരോപിക്കുന്നു.
Congress Against Election Commission in Delaying Results