തിരുവനന്തപുരം: നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. വയനാട്ടില്‍ പ്രിയങ്ക ഗാന്ധി തന്നെയാണ് സ്ഥാനാര്‍ത്ഥി. പാലക്കാട്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും, ചേലക്കരയില്‍ രമ്യ ഹരിദാസുമാണ് സ്ഥാനാര്‍ത്ഥികള്‍. ഹൈക്കമാന്റാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത് വിട്ടത്.
പ്രിയങ്കയ്ക്കു വേണ്ടി വയനാട്ടില്‍ ഇതിനകം തന്നെ പ്രചരണ ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. രാഹുല്‍ വിട്ടുപോകുന്നതില്‍ വിഷമമുള്ള അണികളെ സമാധാനിപ്പിക്കാനും പ്രിയങ്കയെ ദേശീയ രാഷ്ട്രീയത്തിലേക്കു കൊണ്ടുവരുന്നതിനും ലക്ഷ്യമിട്ടാണ് സ്ഥാനാര്‍ത്ഥിത്വം.