
ജയ്പൂർ: സ്വന്തം സ്ഥാനാർഥിക്കെതിരെ വോട്ട് ചെയ്യരുതെന്നാവശ്യപ്പെട്ട് രാജസ്ഥാനിൽ കോൺഗ്രസ് വിവാദത്തിൽ. ഗോത്രവര്‍ഗ ഭൂരിപക്ഷ ലോക്‌സഭാ മണ്ഡലമായ ബന്‍സ്‌വാഡ- ദുംഗര്‍പൂരില്‍ തങ്ങളുടെ സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യരുതേ എന്നാണ് കോണ്‍ഗ്രസിന്റെ അഭ്യര്‍ഥന. നേരത്തെ, മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേരിട്ട് മത്സരിക്കാനായിരുന്നു തീരുമാനം.
മുതിർന്ന നേതാവ് അരവിന്ദ് ദാമോറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് ഭാരത് ആദിവാസി പാര്‍ട്ടിയുടെ രാജ്കുമാര്‍ റോട്ടിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. അരവിന്ദ് ദാമോറിന്റെ പത്രിക പിന്‍വലിക്കാമെന്ന് ധാരണയായി. എന്നാല്‍, പത്രിക പിന്‍വലിക്കുന്നതിന്റെ അവസാന ദിവസം അരവിന്ദ് വാക്കുമാറ്റുകയും പത്രിക പിൻവലിക്കാതെ മുങ്ങുകയും ചെയ്തു.
പാര്‍ട്ടിയെടുത്ത തീരുമാനങ്ങള്‍ അറിഞ്ഞില്ലെന്നും താന്‍ മത്സരത്തില്‍നിന്ന് പിന്നോട്ടില്ലെന്നും പ്രഖ്യാപിച്ചു. ഇതോടെ, കോണ്‍ഗ്രസ്- ബി.ജെ.പി. മത്സരം പ്രതീക്ഷിച്ചിരുന്ന മണ്ഡലത്തില്‍ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കും. മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ മഹേന്ദ്രജിത് സിങ് മാളവ്യയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി.
Congress campaign against own candidate in Rajasthan