‘ആസ്തി ഇത്രയല്ല, ഇനിയുമുണ്ട്’, രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി; പത്രിക തള്ളണമെന്ന് യുഡിഎഫ്

തിരുവനന്തപുരം: കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ എന്‍ ഡി എ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖർ തെര‍ഞ്ഞെടുപ്പ് കമ്മീഷന് നൽകിയ ആസ്തി വിവരത്തിൽ പരാതിയുമായി യു ഡി എഫ് രംഗത്ത്. നാമനിര്‍ദേശ പത്രികക്കൊപ്പം നൽകി ആസ്തി വിവരങ്ങളിൽ രാജീവ് ചന്ദ്രശേഖർ മുഴുവൻ വിവരങ്ങളും സമർപ്പിച്ചിട്ടില്ലെന്നാണ് വരാണിധികാരിയായ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് നൽകി പരാതിയിൽ പറയുന്നത്. മഹിളാ കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ അവനി ബന്‍സാലാണ് പരാതിക്കാരി. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിലൂടെ പരാതിയുടെ വിവരങ്ങൾ പങ്കുവച്ച അവനി, രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക തള്ളണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

മൊത്തം 28 കോടി രൂപയുടെ ആസ്തി മാത്രമാണ് തിരുവനന്തപുരത്തെ എന്‍ ഡി എ സ്ഥാനാര്‍ഥി വെളിപ്പെടുത്തിയിരിക്കുന്നത് എന്നാണ് അവനി ചൂണ്ടികാട്ടിയിട്ടുള്ളത്. ജുപിറ്റര്‍ ക്യാപിറ്റല്‍ അടക്കമുള്ള പ്രധാന കമ്പനികളുടെ വിവരങ്ങള്‍ രാജീവ് ചന്ദ്രേശഖര്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും അവനി വിവരിച്ചു. ബംഗളൂരുവിലെ വസതിയുടെ ഉടമസ്ഥതയും രാജീവ് ചന്ദ്രശേഖര്‍ വെളിപ്പെടുത്തിട്ടില്ലെന്നും അവനി ചൂണ്ടികാട്ടി. രാജീവ് ചന്ദ്രശേഖർ ബംഗളൂരു വസതിയുടെ വസ്തു നികുതി അടച്ചതിന്റെ രസീതും പുറത്ത് വിട്ടാണ് അവനി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

congress complaint against rajeev chandrasekhar

More Stories from this section

family-dental
witywide