കോണ്‍ഗ്രസ് ‘സാമ്പത്തിക അരാജകത്വ’ത്തിന് ശ്രമിക്കുന്നു; ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തില്‍ ബിജെപി

ന്യൂഡെൽഹി: അദാനി ഗ്രൂപ്പിനും സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനുമെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ വെളിപ്പെടുത്തലിനു പിന്നാലെ കോണ്‍ഗ്രസ് ഉയര്‍ത്തിയ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് . ഓഹരി വിപണി തകരണമെന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു.

സാമ്പത്തിക അസ്ഥിരതയും അരാജകത്വവും സൃഷ്ടിക്കുന്നതിലും ഇന്ത്യയ്‌ക്കെതിരായ വിദ്വേഷം സൃഷ്ടിക്കുന്നതിലും കോൺഗ്രസിന് പങ്കുണ്ടെന്ന് മുൻ നിയമമന്ത്രി അവകാശപ്പെട്ടു. സുരക്ഷിതവും സ്ഥിരതയുള്ളതുമായ വിപണിയാണ് ഇന്ത്യയിലേതെന്നും രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി.

മൂന്നാം തവണയും തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിനു ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അസ്ഥിരമാക്കാനാണ് കോണ്‍ഗ്രസും അവരുടെ ‘ടൂള്‍കിറ്റ് സഖ്യകക്ഷി’കളും ശ്രമിക്കുന്നതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ശനിയാഴ്ച പുറത്തുവരികയും ഞായറാഴ്ച കോണ്‍ഗ്രസ് ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തത് ഓഹരിവിപണിയില്‍ തിരിച്ചടിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. ഇന്ത്യന്‍ ഓഹരിവിപണി ഇന്നും ചാഞ്ചാട്ടമില്ലാതെ നിന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ചെറുകിട നിക്ഷേപകരെ ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു. അവര്‍ ഈ ടൂള്‍ക്കിറ്റിലും ഹിന്‍ഡന്‍ബര്‍ബര്‍ഗ് റിപ്പോര്‍ട്ടിലും വിശ്വസിക്കുന്നില്ല എന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

More Stories from this section

family-dental
witywide