റായ്ബറേലിയിലെ ഒരു സാധാരണ ബാർബർ ഷോപ്പിൽ രാഹുൽ ഗാന്ധി, സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ

റായ്ബറേലി: കോൺഗ്രസ് മുൻ അധ്യക്ഷൻ, ‘ഇന്ത്യ’ സഖ്യത്തിന്‍റെ അപ്രഖ്യാപിത പ്രധാനമന്ത്രി സ്ഥാനാർഥി, നെഹ്റു കുടുംബത്തിലെ ഇളമുറക്കാരൻ, രാജ്യത്തെ പ്രതിപക്ഷ നേതൃനിരയിലെ പ്രമുഖൻ, അങ്ങനെ നിരവധി വിശേഷണങ്ങളുണ്ട് രാഹുൽ ഗാന്ധിക്ക്. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം അധികാരത്തിലേറിയാൽ പ്രധാനമന്ത്രിയായി രാഹുൽ ഗാന്ധിയാകും സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് കോൺഗ്രസുകാരിൽ ഏറിയപങ്കും വിശ്വസിക്കുന്നത്. അത്രമേൽ പ്രമുഖനായ രാഹുൽ ഗാന്ധി ഒരു സാധാരണ ബാർബർ ഷോപ്പിൽ കയറി മുടിവെട്ടി, താടി വൃത്തിയാക്കുന്നതിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

റായ്ബറേലിയിലെ കോൺഗ്രസ് സ്ഥാനാർഥി കൂടിയായ രാഹുൽ ഗാന്ധി, ഇവിടുത്തെ ഒരു സാധാരണ ബാർബർ ഷോപ്പിലെത്തിയാണ് തന്‍റെ മുടിയും താടിയും വൃത്തിയാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി പോലും രാജകുമാരൻ എന്ന് വിശേഷിപ്പിക്കുന്ന രാഹുലിന്‍റെ ഈ മുടിവെട്ടൽ സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിട്ടുണ്ട്. രാഹുൽ ഗാന്ധി എത്രത്തോളം സാധാരണ മനുഷ്യനാണെന്ന് വരച്ചുകാട്ടുന്നതാണ് ഈ ചിത്രങ്ങളെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

Congress leader Rahul Gandhi gets his beard trimmed at a barber shop in Raebareli

Also Read

More Stories from this section

family-dental
witywide