‘അച്ഛാ, നിങ്ങളുടെ സ്വപ്‌നങ്ങള്‍, എന്റെ സ്വപ്‌നങ്ങള്‍, നിങ്ങളുടെ അഭിലാഷങ്ങള്‍, എന്റെ ഉത്തരവാദിത്തങ്ങള്‍’; രാജീവ് ഗാന്ധി ചരമവാര്‍ഷികത്തില്‍ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രിയും തന്റെ പിതാവുമായ രാജീവ് ഗാന്ധിയുടെ 33-ാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എക്‌സില്‍ പിതാവിനൊപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയും പിതാവിന്റെ സ്വപ്‌നങ്ങള്‍ തന്റേതാണെന്ന് പരാമര്‍ശിക്കുകയും ചെയ്തു. കുഞ്ഞ് രാഹുലിന്റെ തോളില്‍ കൈവെച്ച് നടന്നുനീങ്ങുന്ന രാജീവ് ഗാന്ധിയുടെ ചിത്രമാണ് രാഹുല്‍ പങ്കുവെച്ചത്.

‘അച്ഛാ, നിങ്ങളുടെ സ്വപ്‌നങ്ങള്‍, എന്റെ സ്വപ്‌നങ്ങള്‍, നിങ്ങളുടെ അഭിലാഷങ്ങള്‍, എന്റെ ഉത്തരവാദിത്തങ്ങള്‍. നിങ്ങളുടെ ഓര്‍മ്മകള്‍, ഇന്നും എന്നും, എപ്പോഴും എന്റെ ഹൃദയത്തില്‍’ എന്നാണ് ചിത്രം പങ്കുവെച്ച് രാഹുല്‍ കുറിച്ചത്.

രാജീവ് ഗാന്ധി ചരമവാര്‍ഷിക ദിനമായ ഇന്ന് രാവിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി എന്നിവര്‍ക്കൊപ്പം ഡല്‍ഹിയിലെ വീര്‍ഭൂമിയില്‍ എത്തിയ രാഹുല്‍ ഗാന്ധി, പിതാവിന് ആദരാഞ്ജലി അര്‍പ്പിച്ചു. പി ചിദംബരം, സച്ചിന്‍ പൈലറ്റ് തുടങ്ങിയ മറ്റ് കോണ്‍ഗ്രസ് നേതാക്കളും ദേശീയ തലസ്ഥാനത്ത് മുന്‍ പ്രധാനമന്ത്രിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു

More Stories from this section

family-dental
witywide