സാം പിത്രോദയുടെ പ്രസ്താവന തള്ളി കോണ്‍ഗ്രസ് നേതൃത്വം; അംഗീകരിക്കാനാകില്ലെന്ന് ജയറാം രമേശ്

ദക്ഷിണേന്ത്യയിലെ ആളുകൾ ആഫ്രിക്കക്കാരെപ്പോലെയും പടിഞ്ഞാറുള്ളവർ അറബികളെപ്പോലെയും കിഴക്കുള്ളവർ ചൈനക്കാരെപ്പോലെയുമാണെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോദയുടെ വിവാദ പരാമർശത്തിൽ വിമർശനവുമായി കോൺഗ്രസ് നേതൃത്വം.

“ഇന്ത്യയുടെ വൈവിധ്യത്തെ ചിത്രീകരിക്കാൻ സാം പിത്രോദ ഒരു പോഡ്‌കാസ്റ്റിൽ പറഞ്ഞ കാര്യങ്ങൾ തീർത്തും നിർഭാഗ്യകരവും അസ്വീകാര്യവുമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈ പരാമർശങ്ങൾ തള്ളിക്കളയുന്നു,” മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേഷ് എക്‌സിൽ ഒരു പോസ്റ്റിൽ പറഞ്ഞു.

സാം പിത്രോദയുടെ “വംശീയ” പരാമർശങ്ങളുടെ പേരിൽ ബിജെപി അദ്ദേഹത്തെ വിമർശിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് കോൺഗ്രസിൻ്റെ വിശദീകരണം.

ദി സ്റ്റേറ്റ്സ്മാനുമായുള്ള ഒരു പ്രത്യേക അഭിമുഖത്തിലാണ് പിത്രോദ ഇന്ത്യ വൈവിധ്യമാര്‍ന്ന രാജ്യമാണെന്നും ഇവിടെ കിഴക്കുള്ള ആളുകള്‍ ചൈനക്കാരെപ്പോലെയും പടിഞ്ഞാറുള്ളവര്‍ അറബികളെപ്പോലെയും വടക്കുള്ള ആളുകള്‍ വെളുത്തവരേയും തെക്കുള്ളവര്‍ ആഫ്രിക്കക്കാരെയും പോലെയാണ്’ എന്ന പരാമര്‍ശം നടത്തിയത്.

More Stories from this section

family-dental
witywide