ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുതിര്‍ന്ന നേതാവ് സോണിയാ ഗാന്ധിയും പങ്കെടുക്കില്ല. ജനുവരി 22-നാണ് പ്രതിഷ്ഠാ ചടങ്ങ്.
ബിജെപിയുടെയും ആർഎസ്എസിന്റെയും നേതാക്കൾ ചേർന്ന് പൂർത്തിയാകാത്ത ക്ഷേത്രത്തിന്റെ ഉദ്ഘാടനം തിരഞ്ഞെടുപ്പ് നേട്ടത്തിനുവേണ്ടിയാണ് കൊണ്ടുവന്നതെന്ന് പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
“2019 ലെ സുപ്രീം കോടതി വിധിയെ അനുസരിക്കുകയും ശ്രീരാമനെ ബഹുമാനിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ വികാരങ്ങളെ മാനിക്കുകയും ചെയ്തുകൊണ്ട്, ശ്രീ മല്ലികാർജുൻ ഖാർഗെയും, ശ്രീമതി. സോണിയ ഗാന്ധിയും ശ്രീ അധീർ രഞ്ജൻ ചൗധരിയും ആർഎസ്എസ്/ബിജെപി പരിപാടിയിലേക്കുള്ള ക്ഷണം ആദരപൂർവം നിരസിച്ചു.”
നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കളെയും കായികതാരങ്ങളെയും സെലിബ്രിറ്റികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അധീർ രഞ്ജൻ ചൗധരി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് എന്നിവർക്കും ക്ഷണം ലഭിച്ചു. സിപിഎം പരിപാടിയിൽ നിന്നു വിട്ടുനിൽക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു.