‘ഗള്‍ഫ് യാത്രികരടക്കം പ്രതിസന്ധിയില്‍, ഇടപെടണം’; എയര്‍ ഇന്ത്യ പ്രതിസന്ധിയില്‍ കത്തയച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് ഉടലെടുത്ത പ്രതിസന്ധി സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകേണ്ടവരും ആഭ്യന്തര യാത്രക്കാരും പ്രതിസന്ധിയിലാണെന്നും വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും കെ സി വേണുഗോപാല്‍ കത്തിലൂടെ ആവശ്യപ്പെട്ടു.

ഇന്ത്യയിലെ ഭൂരിഭാഗം മധ്യവര്‍ഗ്ഗത്തിന്റെയും യാത്രാ മാര്‍ഗമാണ് എയര്‍ ഇന്ത്യ. ഗള്‍ഫ് രാജ്യങ്ങളിലെ ഭൂരിഭാഗം ഇന്ത്യക്കാരും ആശ്രയിക്കുന്നത് എയര്‍ ഇന്ത്യയെയാണ്. ജീവനക്കാരുടെ സമരം യാത്രക്കാരെ ബുദ്ധിമുട്ടിച്ചുവെന്നും കെ സി വേണുഗോപാല്‍ കേന്ദ്ര മന്ത്രിയെ അറിയിച്ചു.

യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ജീവനക്കാര്‍ കൂട്ട അവധി എടുത്തത്. കേരളത്തിലടക്കം രാജ്യത്തുടനീളമുള്ള സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നിട്ടുണ്ട്. മാത്രമല്ല, അറിയിപ്പില്ലാതെ യാത്ര മുടങ്ങിയതില്‍ വിവിധ എയര്‍പോര്‍ട്ടുകളില്‍ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. 70 ലധികം വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ ഇന്ന് റദ്ദാക്കിയത്. കണ്ണൂര്‍, നെടുമ്പാശ്ശേരി, കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളിലാണ് വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്.

More Stories from this section

family-dental
witywide