വയനാട്ടിൽ ജയിക്കാൻ രാഹുൽ പോപ്പുലര്‍ ഫ്രണ്ടിനെ കൂട്ടുപിടിച്ചെന്ന് മോദി ബലഗാവിയിൽ

കര്‍ണാടക: വയനാട്ടിൽ ജയിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുൽഗാന്ധി തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ കൂട്ടുപിടിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വോട്ടിനായി കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിനെ ഉപയോഗിച്ചെന്നും ഭീകരവാദത്തിന് തണലൊരുക്കുന്ന രാജ്യവിരുദ്ധ സംഘടനയായ പി.എഫ്.ഐയെ സര്‍ക്കാര്‍ നിരോധിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയിലെ ബലഗാവിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു മോദി.

രാജഭരണത്തിനു കീഴിൽ രാജക്കനമാർക്ക് എന്തും ചെയ്യാമെന്നും മറ്റൊരാളുടെ ഭൂമിയടക്കം പിടിച്ചെടുക്കാമെന്നും രാജ്യത്തെ ജനങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസാണ് സ്വാതന്ത്ര്യം നേടി ജനാധിപത്യം കൊണ്ടുവന്നതെന്നുമുള്ള രാഹുല്‍ ഗാന്ധി പറഞ്ഞതിന് മോദി മറുപടി നൽകി . വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താനാണ് രാഹുലിന്റെ പ്രസ്താവനയെന്നും നവാബുമാര്‍, നിസാമുകള്‍, സുല്‍ത്താന്‍മാര്‍ എന്നിവര്‍ നടത്തിയ അതിക്രമങ്ങളെക്കുറിച്ച് അദ്ദേഹം ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. ആയിരത്തോളം ക്ഷേത്രങ്ങള്‍ തകര്‍ത്ത ഔറംഗസേബിന്റെ അതിക്രമങ്ങളെ കോണ്‍ഗ്രസ് ഓര്‍ക്കുന്നില്ല. ഞങ്ങളുടെ തീര്‍ഥാടനകേന്ദ്രങ്ങള്‍ തകര്‍ത്തവരെക്കുറിച്ചും കൊള്ളയടിച്ചവരെകുറിച്ചും ജനങ്ങളെ കൊലപ്പെടുത്തിയവരെക്കുറിച്ചും അവര്‍ സംസാരിക്കുന്നില്ല- മോദി പറഞ്ഞു.

Congress Sought the help of PFI In Wayanad says Modi

More Stories from this section

family-dental
witywide