വിദ്വേഷ പ്രസം​ഗം നിർത്താതെ മോദി; ‘കോൺ​ഗ്രസ് ഹിന്ദു വിശ്വാസം ഇല്ലാതാക്കാൻ ശ്രമിക്കുന്നു; മുസ്‌ലിംകൾക്ക് തൊഴിൽ ക്വാട്ട നൽകുന്നു’

മുംബൈ: വിദ്വേഷ പ്രസംഗം അവസാനിപ്പിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദു വിശ്വാസത്തെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢാലോചനയിൽ ഏർപ്പെട്ടിരിക്കുകയാണ് കോൺഗ്രസെന്ന് മോദി പറഞ്ഞു. വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ നന്ദുർബാറിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിൽ സംവരണത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും കോൺഗ്രസ് നുണകൾ പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു.

ഭരണഘടനാ ശിൽപിയായ ഡോ. ബാബാസാഹെബ് അംബേദ്കറുടെ ഉദ്ദേശ്യങ്ങൾക്ക് വിരുദ്ധമാണ് ഇത്തരം നടപടികളെന്ന് മതം തിരിച്ചുള്ള ക്വാട്ടകളുടെ വിഷയം ഉന്നയിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. മതത്തിൻ്റെ അടിസ്ഥാനത്തിൽ ക്വാട്ട ആനുകൂല്യങ്ങൾ നൽകുന്നത് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങൾക്കും തത്വങ്ങൾക്കും എതിരാണെന്നും മോദി പറഞ്ഞു.

“നിങ്ങളുടെ ക്വാട്ട തട്ടിയെടുത്ത് മുസ്ലീങ്ങൾക്ക് നൽകുക എന്നതാണ് കോൺഗ്രസിൻ്റെ മറഞ്ഞിരിക്കുന്ന അജണ്ട,” നന്ദുർബാറിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു.

കർണാടകയിലെ കോൺഗ്രസ് സർക്കാർ എല്ലാ മുസ്ലീങ്ങളെയും ഒറ്റരാത്രികൊണ്ട് മറ്റ് പിന്നാക്ക വിഭാഗ (ഒബിസി) വിഭാഗത്തിൽ ഉൾപ്പെടുത്തുകയും അവർക്ക് സംവരണം നൽകിയെന്നും ആദിവാസികളുടെ ക്ഷേമത്തെക്കുറിച്ച് കോൺഗ്രസ് ഒരിക്കലും വേവലാതിപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide