ബ​ജ​റ്റി​ന്‍റെ 15 ശ​ത​മാ​ന​വും മു​സ്ലിങ്ങൾക്ക് നൽകാനാണ് കോൺഗ്രസിന്‍റെ താത്പര്യം, വീണ്ടും വിവാദ പ്രസംഗവുമായി പ്രധാനമന്ത്രി

മുംബൈ: മുംസ്ലിം മത വിഭാഗത്തിന്‍റെ പേരെടുത്ത് പറ‍ഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗം. കോ​ൺ​ഗ്ര​സ് ബജറ്റി​ന്റെ 15 ശ​ത​മാ​ന​വും മു​സ്ലിങ്ങ​ൾ​ക്കാ​ണ് ന​ൽ​കു​ന്ന​തെ​ന്നും അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ മ​റ്റു വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട ഫ​ണ്ട് മു​സ്‍ലിം​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത് തു​ട​രു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പറഞ്ഞു. ഇന്ത്യാസഖ്യം അധികാരത്തിൽ എത്തിയാൽ ഹിന്ദുക്കൾക്കും മു​സ്ലിങ്ങ​ൾക്കും വെവ്വേറെ ബജറ്റായിരിക്കുമെന്നും മുബൈയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു. കോണ്ഗ്രസിന് ഒരൊറ്റ ന്യൂനപക്ഷമേ ഉളളുവെന്നും അത് അവരുടെ പ്രിയപ്പെട്ട വോട്ടുബാങ്കാണെന്നും മോദി കൂട്ടിച്ചേർത്തു.

കോ​ൺ​ഗ്ര​സ് എ​പ്പോ​ഴും മ​ത​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബ​ജ​റ്റു​ക​ൾ ത​യാ​റാ​ക്കു​ന്ന​ത്. അ​ത് അ​വ​രു​ടെ വി​ഭ​ജ​ന ചി​ന്താ​ഗ​തി​യാ​ണ്. 15 ശ​ത​മാ​നം ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കാ​ണ് അ​വ​ർ ന​ൽ​കു​ന്ന​ത്. കോ​ൺ​ഗ്ര​സി​ന് ഒ​രു ന്യൂ​ന​പ​ക്ഷ​മേ​യു​ള്ളൂ, അ​ത് അ​വ​രു​ടെ പ്രി​യ​പ്പെ​ട്ട വോ​ട്ടു​ബാ​ങ്കാ​ണ്. ഈ ​ആ​ശ​യ​ത്തെ ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ താ​ൻ ശ​ക്ത​മാ​യി എ​തി​ർ​ത്തി​രു​ന്നു. തു​ട​ർ​ന്ന് അ​വ​ർ​ക്ക് അ​ത് ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. എ​ന്നാ​ൽ, ഇ​പ്പോ​ൾ അ​വ​ർ പ​ഴ​യ അ​ജ​ണ്ട​ക​ളെ​ല്ലാം ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ഇന്ത്യ സഖ്യം അധികാരത്തിലേറിയാൽ അത് നടപ്പിലാകുമെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

Congress wanted to spend 15% of Budget on Muslims says PM Modi