വാഷിംഗ്ടണ്‍: ലെബനനിലുടനീളം ആശയവിനിമയ ഉപകരണങ്ങള്‍ ലക്ഷ്യമിട്ട് രണ്ട് ദിവസമായി നടന്ന സ്‌ഫോടനങ്ങള്‍ക്കുപിന്നില്‍ ഇസ്രയേല്‍ തന്നെയെന്ന് ഉറപ്പിച്ച് ഹിസ്ബുള്ള. എന്നാല്‍ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ, പ്രതികരിക്കാതെയാണ് ഇസ്രയേലിന്റെ നീക്കം.
ലെബനനിലെ ഹിസ്ബുള്ളയുമായുള്ള പോരാട്ടത്തില്‍ ഇസ്രായേല്‍ ‘പുതിയ ഘട്ടത്തിലേക്ക്’ പ്രവേശിച്ചതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ ഗൗരവമേറിയതാകുന്നത്. ബുധനാഴ്ച വടക്കന്‍ ഇസ്രായേലിലെ സൈനിക വ്യോമതാവളത്തില്‍ സംസാരിച്ച ഗാലന്റ്, ‘വിഭവങ്ങള്‍, ഊര്‍ജ്ജം, ശക്തികള്‍ എന്നിവ പുനര്‍നിര്‍മ്മിച്ചുകൊണ്ട് ഇസ്രായേല്‍ വടക്കോട്ട് മാറുകയാണെന്ന്’ പറഞ്ഞിരുന്നു.
ഞങ്ങള്‍ യുദ്ധത്തില്‍ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കത്തിലാണെന്നും ഇതിന് ധൈര്യവും നിശ്ചയദാര്‍ഢ്യവും സ്ഥിരോത്സാഹവും ആവശ്യമാണെന്നും ഗാലന്റ് പറഞ്ഞിരുന്നു. ‘വടക്കന്‍ കമ്മ്യൂണിറ്റികളിലെ താമസക്കാരെ സുരക്ഷിതമായി അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരിക’ എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിസ്ബുള്ളയുമായുള്ള അതിര്‍ത്തി കടന്നുള്ള പോരാട്ടം മൂലം കുടിയൊഴിപ്പിക്കപ്പെട്ട ഇസ്രായേലികളെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് മടങ്ങാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേലിന്റെ നീക്കം.
ലെബനനില്‍ രണ്ട് ദിവസത്തിനിടെ ആയിരക്കണക്കിന് പേജറുകളും വാക്കി-ടോക്കികളും പൊട്ടിത്തെറിച്ച് 30 ലധികം മരണങ്ങളും 4000ത്തോളം പേര്‍ക്ക് പരുക്കുമേറ്റിരുന്നു.