കന്‍വാര്‍ യാത്രാ വിവാദം : സുപ്രീം കോടതിയെ സമീപിച്ച് മഹുവ മൊയ്ത്ര

ന്യൂഡല്‍ഹി: കന്‍വാര്‍ യാത്രാ റൂട്ടിലെ ഭക്ഷണശാലകള്‍ ഉടമകളുടെ പേരുവിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ നിര്‍ദേശത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര.

ഇത്തരം നിര്‍ദ്ദേശങ്ങള്‍ സമുദായങ്ങള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രണ്ട് സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഇതുവരെ വാദം കേള്‍ക്കാനായി ലിസ്റ്റ് ചെയ്തിട്ടില്ല.

തീര്‍ഥാടകരുടെ ഭക്ഷണക്രമത്തെ മാനിക്കുന്നതിന്റെ പേരില്‍ മുസ്ലീം കടയുടമകള്‍ക്കും തൊഴിലാളികള്‍ക്കുമെതിരെ സാമൂഹികമായി നിര്‍ബന്ധിത സാമ്പത്തിക ബഹിഷ്‌കരണം സൃഷ്ടിക്കുന്നതിനും അവരുടെ ഉപജീവനമാര്‍ഗം നഷ്ടപ്പെടുന്നതിനും വേണ്ടിയാണ് ഇത് ചെയ്തതെന്ന് ഹര്‍ജിയില്‍ ആരോപിച്ചു.

More Stories from this section

family-dental
witywide