”ഇത് ആ കുപ്പിയല്ല, കരിങ്ങാലി വെള്ളമാണ്” നിയമ നടപടി ആലോചിക്കുമെന്ന് ചിന്താ ജെറോം

കൊല്ലം: സിപിഎം ജില്ലാ സമ്മേളനത്തില്‍ വെള്ളം വിതരണം ചെയ്യാനുപയോഗിച്ച ചില്ലുകുപ്പിയുമായി ബന്ധപ്പെട്ട് വിവാദം. വെളുത്ത കുപ്പികള്‍ക്ക് പകരം തവിട്ടു നിറത്തിലുള്ള കുപ്പികളിലാണ് സമ്മേളന വേദിയില്‍ വെള്ളം എത്തിച്ചത്. ഇവ ബീയര്‍ കുപ്പികളാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പ്രചാരണം നടത്തി. കുപ്പിയില്‍ നിന്നും വെള്ളം കുടിക്കുന്ന സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്ത ജെറോമിന്റെ ചിത്രം അടക്കം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്നാണ് ചിന്ത തന്നെ വിശദീകരണവുമായി എത്തിയത്.

തെറ്റായ പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമ നടപടി ആലോചിക്കുമെന്നാണ് ചിന്ത വ്യക്തമാക്കിയത്. പ്രതിനിധികള്‍ക്കും സ്റ്റേജിലുള്ള നേതാക്കള്‍ക്കും ചൂടുവെള്ളം നല്‍കുന്നതിന് സംഘാടക സമിതി വളരെ മാതൃകാപരമായി കുപ്പി ഉപയോഗിച്ചു. ഇതില്‍ എന്താണ് പുതിയ കാര്യം? ആരാണ് ഇത് ചെയ്യാത്തത്? വീടുകളിലും ഇങ്ങനെ ഉപയോഗിക്കുന്നുണ്ടെന്നും ചിന്ത വ്യക്തമാക്കി.

ഇന്നലെ ഇതുമായി ബന്ധപ്പെട്ട വിശദീകരണം ചിന്ത തന്റെ ഫേസ്ബുക്കിലൂടെ നല്‍കിയിരുന്നു. പിന്നാലെയാണ് നിയമനടപടിയെക്കുറിച്ച് ആലോചിക്കുന്നുവെന്ന് വ്യക്തമാക്കിയത്.

More Stories from this section

family-dental
witywide