![](https://www.nrireporter.com/wp-content/uploads/2024/07/council-of-indian-orthodox-church.jpg)
ന്യൂയോർക്ക്: ബ്രൂക്‌ലിൻ, ക്വീൻസ്, ലോംങ് ഐലണ്ട് ഏരിയയിലെ (കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസ്) പള്ളികളുടെ നേതൃത്വത്തിൽ ഈ വർഷത്തെ സംയുക്ത കൺവൻഷന് ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കൗൺസിലിന്റെ 20-മത് കൺവൻഷൻ ആണിത്. ഓഗസ്റ്റ് 3, 4 തിയതികളിൽ ശനി, ഞായർ ഫ്ലോറൽ പാർക്കിലെ ‘ഔവർ ലേഡി ഓഫ് സ്നോസ്’ റോമൻ കാത്തലിക് പള്ളിയിലാണ് ചടങ്ങുകൾ നടക്കുന്നത്. (258-15 80 th Ave , Floral- Park -NY -11004).
പുതുപ്പള്ളി സെന്റ് ജോർജ് ഇടവക വികാരിയും സൺഡേ സ്കൂൾ ഡയറക്ടർ ജനറലുമായ റവ. ഡോ. വർഗീസ് വർഗീസ് (മീനടം) ആയിരിക്കും കൺവെൻഷൻ പ്രാസംഗികൻ. കൗൺസിൽ ക്വയറിന്റെ ശ്രുതിമധുരമായ ഗാനങ്ങളും ഉണ്ടായിരിക്കും.
വിവരങ്ങൾക്ക്:
പ്രസിഡന്റ് – ഫാ. ജോൺ തോമസ് ആലുംമൂട്ടിൽ -(516) 996-4887
സെക്രട്ടറി – ഫിലിപ്പോസ് സാമുവേൽ -(917) 312-2902
ട്രഷറർ – ജോൺ (സജി) താമരവേലിൽ -(917) 533- 3566)
ക്വയർ ഡയറക്ടർ – ഫാ .ജോർജ് മാത്യു
ക്വയർ മാസ്റ്റർ – ജോസഫ് പാപ്പൻ
ക്വയർ കോ ഓർഡിനേറ്റർ -സിസി മാത്യു
പ്രോഗ്രാം കോ ഓർഡിനേറ്റർ -മോൻസി മാണി.