ന്യൂജേഴ്‌സി: കോപ്പ അമേരിക്കയില്‍ ലയണൽ മെസ്സി നയിക്കുന്ന അര്‍ജന്റീന ക്വാര്‍ട്ടറില്‍. ചിലെയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് അര്‍ജന്റീന ക്വാര്‍ട്ടറിൽ എത്തിയത്. ലൗറ്റാറോ മാര്‍ട്ടിനസാണ് വിജയ ശിൽപി. 86-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്.
ഡി മരിയയില്ലാതെയാണ് അര്‍ജന്റീന കളിക്കാൻ ഇറങ്ങിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും കാര്യമായ ഗോളവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. മെസ്സി മധ്യഭാഗത്തേക്കിറങ്ങി കളിച്ചിട്ടും ഫലമുണ്ടായില്ല. ചിലെയന്‍ പ്രതിരോധം ഭേദിച്ച് മുന്നേറാന്‍ അര്‍ജന്റീനയ്ക്കായില്ല. മറുവശത്ത് ചിലെയ്ക്ക് ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഉതിര്‍ക്കാനായില്ല
ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയില്‍ അര്‍ജന്റീന ഉണര്‍ന്നു കളിച്ചു. ഗോള്‍ കണ്ടെത്താന്‍ നിരനിരയായി ആക്രമണങ്ങളുടെ പരമ്പര തന്നെയായിരുന്നു. നിക്കോ ഗോണ്‍സാലസിന്റെ ഷോട്ട് ചിലെയന്‍ ഗോളി ക്ലോഡിയോ ബ്രാവോ തട്ടിയകറ്റി. ലൗട്ടാറോ മാര്‍ട്ടിനസിനേയും ഡിമരിയയേയും സ്‌കലോണി കളത്തിലിറക്കി. ഒടുക്കം അതിന് ഫലമുണ്ടായി. 86-ാം മിനിറ്റില്‍ അര്‍ജന്റീന ലക്ഷ്യം കണ്ടു. കോര്‍ണറിനൊടുവിൽ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ ലൗട്ടാറോ മാര്‍ട്ടിനസ് വലകുലുക്കി. പന്തടക്കത്തിലും പാസിങ്ങിലും മെസ്സിപ്പടയാണ് മുന്നിട്ടു നിന്നത്.
COPA America Argentina wins Against Chile and Enters Quarter