ഇറ്റാനഗർ: അരുണാചലിൽ പെൺകുട്ടികളെ കടത്തിക്കൊണ്ടുപൊയി പെൺവാണിഭത്തിനുപയോഗിച്ച സംഭവത്തിസ്‍ ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റിലെ ഒരു ഡെപ്യൂട്ടി ഡയറക്ടറും ഉൾപ്പെടെ ഒന്നിലധികം സർക്കാർ ജീവനക്കാർ ഉൾപ്പെടെ 21 പേർ അറസ്റ്റിൽ. തലസ്ഥാനമായ ഇറ്റാനഗറിലും പരിസരത്തുമുള്ള മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് കഴിഞ്ഞ 10 ദിവസത്തിനിടെ അഞ്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി.
അഞ്ച് പെൺകുട്ടികളെയും അസമിലെ ഗ്രാമങ്ങളിൽ നിന്ന് ഇറ്റംഗറിലേക്ക് കടത്തിയതാണെന്നും എട്ട് വയസ്സ് മാത്രമുള്ളപ്പോഴാണ് കടത്തിയതെന്നും പൊലീസ് പറഞ്ഞു. ഇതുവരെ അറസ്‌റ്റിലായ 21 പേരിൽ 10 പേർ ഇരകളെ കടത്തുക, ഇരകളെ ഇടപാടുകാരുടെ അടുത്തേക്ക് കൊണ്ടു പോവുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മറ്റ് 11 പേർ ഇരകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചവാണ്.
ഇവരിൽ അരുണാചൽ പൊലീസിലെ ഡെപ്യൂട്ടി എസ്പിയായ ബുലന്ദ് മാരിക് , ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടർ, കോൺസ്റ്റബിൾ ടോയ് ബഗ്ര, പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റൻ്റ് എൻജിനീയറായ തകം ലാംഗ്ഡിപ്, റൂറൽ വർക്ക്സ് വകുപ്പിലെ ജൂനിയർ എൻജിനീയറായ മിച്ചി ടാബിനും ഉൾപ്പെടുന്നു.
cops and govt officials arrested in Arunachal Pradesh for sex trafficking case