സിനിമയിൽ അവസരം വാഗ്ദാനം ചെയ്തുള്ള ലൈംഗീക പീഡന കേസിൽ ഒമർ ലുലുവിന് ആശ്വാസം, മുന്‍കൂര്‍ ജാമ്യം കിട്ടി, കാരണം’ഉഭയ സമ്മത ലൈംഗിക ബന്ധം’

കൊച്ചി: മലയാള സിനിമയിൽ അവസരം വാഗ്ദാനം ചെയ്തുകൊണ്ട് ലൈംഗിക പീഡനം നടത്തിയെന്ന കേസില്‍ ഒമര്‍ ലുലുവിന് മുന്‍ കൂര്‍ ജാമ്യം അനുവദിച്ച് കോടതി. ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് വ്യക്തമായതിനാലാണ് മുൻകൂർ ജാമ്യം നൽകുന്നതെന്നായിരുന്നു കോടതി ചൂണ്ടികാട്ടിയത്.

സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി. ഈ പരാതിയില്‍ നെടുമ്പാശേരി പൊലീസാണ് ഒമര്‍ ലുലുവിനെതിരെ കേസെടുത്തത്. എന്നാല്‍ പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നാണ് ഒമര്‍ ലുലുവിന്റെ വാദം. ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഒമര്‍ ലുലു സിനിമയില്‍ അവസരം നല്‍കാമെന്ന് ധരിപ്പിച്ച് സൗഹൃദം നടിച്ച് വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതിയില്‍ പറയുന്നത്. യുവതിയുടെ പരാതിയില്‍ എറണാകുളം റൂറല്‍ പൊലീസാണ് ഒമര്‍ ലുലുവിനെതിരെ കേസെടുത്തത്.

More Stories from this section

family-dental
witywide