തിരൂര്‍ സതീശന്റെ മൊഴി കുരുക്കാകുമോ? സുരേന്ദ്രനെതിരായ കൊടകര കുഴല്‍പ്പണക്കേസില്‍ കോടതിയുടെ നിർണായക ഉത്തരവ്, തുടരന്വേഷണത്തിന് അനുമതി

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് കോടതിയുടെ അനുമതി. ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എന്‍ വിനോദ് കുമാറാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്റെ മൊഴി എടുക്കാനും 90 ദിവസത്തികം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പോലീസിന് കോടതി നിര്‍ദേശം നല്‍കി.

തിരൂര്‍ സതീശന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊടകര കുഴല്‍പ്പണ കേസില്‍ തുടന്വേഷണത്തിന് അനുമതി തേടി അന്വേഷണസംഘം കോടതിയെ സമീപിക്കുകയായിരുന്നു. ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മറ്റി ഓഫില്‍ കള്ളപ്പണം സൂക്ഷിച്ചുവെന്നായിരുന്നു ഓഫീസ് സെക്രട്ടറിയായ തിരൂര്‍ സതീശിന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി വികെ രാജു സ്പെഷ്യല്‍ പോസിക്യൂട്ടര്‍ എന്‍കെ ഉണ്ണികൃഷ്ണന്‍ മുഖേനെ ഇരിങ്ങാലക്കുട അഡീഷണല്‍ കോടതിയെ സമീപിച്ചത്. കൊടകര കേസില്‍ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായാല്‍ തുടരന്വേഷണത്തിന് കോടതിയുടെ അനുമതി ലഭിക്കേണ്ടതുണ്ടായിരുന്നു.

കള്ളപ്പണമായ ആറ് കോടി രൂപ ചാക്കിലാക്കി ബിജെപി ജില്ലാ കമ്മറ്റി ഓഫീസില്‍ സൂക്ഷിച്ചുവെന്നും കോഴിക്കോട് നിന്നും കൊണ്ടു വന്ന കള്ളപ്പണത്തില്‍ ഒരു കോടി കെ സുരേന്ദ്രന്‍ അടിച്ചുമാറ്റിയതായി ധര്‍മ്മരാജന്‍ തന്നോട് പറഞ്ഞതായും തിരൂര്‍ സതീശന്‍ നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

More Stories from this section

family-dental
witywide