‘310 മില്ല്യൺ നഷ്ടപരിഹാരം നൽകണം’, യുഎസിൽ അമ്യൂസ്മെന്റ് പാർക്കിലെ റൈഡിൽ നിന്ന് വീണ് 14 കാരൻ മരിച്ച സംഭവത്തിൽ കോടതി വിധി

ഒർലാൻഡോ: അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡിൽ നിന്ന് വീണ് 14കാരൻ മരിച്ച സംഭവത്തിൽ കുടുംബത്തിന് 310 മില്യൺ യുഎസ് ഡോളർ (26,251 മില്യൺ ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതിവിധി. അമേരിക്കയിലെ മിസ്സോറിയിലാണ് സംഭവം. ഒർലാൻഡോ അമ്യൂസ്‌മെന്റ് പാർക്കിൽ നടന്ന അപകടത്തിലാണ് ഓറഞ്ച് കൗണ്ടി ജഡ്ജി വിധി പുറപ്പെടുവിച്ചത്. 2022ലാണ് ടയർ സാംപ്‌സൺ എന്ന കുട്ടി ഐക്കൺ പാർക്കിലെ ഫ്രീ ഫാൾ റൈഡിൽ നിന്ന് വീണ് മരിച്ചത്.

70 അടി ഉയരത്തിൽ നിന്നാണ് വീണത്. സംഭവത്തിൽ റൈഡിന്റെ നിർമാതാക്കളായ ഫൺടൈം എന്ന ഓസ്ട്രിയൻ കമ്പനി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കേസിൽ ഫൺടൈം ഹാജരാകാതിരുന്നതിനാൽ പെട്ടെന്ന് തന്നെ കോടതി നടപടികൾ പൂർത്തിയായി. ഫൺടൈമിന്റെ ഉടമയായ ഒർലാൻഡോ സ്ലിങ്‌ഷോട്ട് നേരത്തേ തന്നെ വലിയൊരു തുക കുട്ടിയുടെ തുക കുട്ടിയുടെ കുടുംബത്തിന് കൈമാറിയിരുന്നു. ഓറഞ്ച് കൗണ്ടി കോടതി ഉത്തരവിട്ട നഷ്ടപരിഹാരം ലഭിക്കാൻ കുടുംബത്തിന് ഓസ്ട്രിയൻ കോടതിയുടെ അനുമതി കൂടി വേണ്ടി വരും.

കുട്ടി മരിച്ചത് റൈഡിന്റെ നിർമാതാക്കളുടെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ച കൊണ്ടാണെന്ന് കുടുംബത്തിന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചിരുന്നു. തുച്ഛലാഭത്തിന് വേണ്ടി കമ്പനികൾ സുരക്ഷ പാടേ അവഗണിക്കുന്നു എന്നായിരുന്നു ബെൻ ക്രംബ്, നതാലി ജാക്‌സൺ എന്നിവരുടെ പരാമർശം.

court ordered 310 million compensation tp parents for son’s death in Amusement park

More Stories from this section

family-dental
witywide