കെ.എം.ബഷീറിന്റെ മരണം: ഐഎഎസ് ഉദ്യോ​ഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ നേരിട്ടു ഹാജരാകണമെന്നു കോടതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ഐഎഎസ് ഉദ്യോ​ഗസ്ഥനായ പ്രതി ശ്രീറാം വെങ്കിട്ടരാമനോടു വ്യാഴാഴ്ച നേരിട്ടു ഹാജരാകണമെന്നു കോടതി. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്. വാദം ബോധിപ്പിക്കാന്‍ ഇന്നുവരെ കോടതി സമയം അനുവദിച്ചിരുന്നു.

നരഹത്യാകേസ് നിലനില്‍ക്കില്ലെന്ന ശ്രീറാമിന്‍റെ വാദം സുപ്രീംകോടതി നേരത്തേ തള്ളിയിരുന്നു. തുടർന്ന് മൂന്നു തവണയാണു വാദം ബോധിപ്പിക്കാന്‍ സമയം നീട്ടി ചോദിച്ചത്. 2019 ഓഗസ്റ്റ് 3നു പുലര്‍ച്ചെയാണു ബഷീര്‍ വാഹനമിടിച്ച് മരിച്ചത്.

court suggests Sri Ram venkittaraman to be present before court on KM Basheer case

More Stories from this section

family-dental
witywide