കൊവിഡ് കേസുകൾ ഉയരുന്നു; യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ രോഗവ്യാപനം; ഗുരുതരമായ വകഭേദങ്ങള്‍ വന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർധനവ് സംഭവിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി വിവിധ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുന്നുവെന്നാണ് ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

പാരീസ് ഒളിമ്പിക്‌സില്‍ മാത്രം നാല്‍പതോളം അത്‌ലറ്റുകളില്‍ കൊവിഡ് ഉള്‍പ്പെടെയുള്ള ശ്വാസകോശ അണുബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. വാക്‌സിനേഷനില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് ലോകാരോഗ്യസംഘടന ഓര്‍മിപ്പിച്ചു.

കൊവിഡ് പോസിറ്റീവാകുന്നവരുടെ നിരക്ക് കൂടുകയാണ്. വൈകാതെ കൊവിഡിന്റെ കൂടുതല്‍ തീവ്രമായ വകഭേദങ്ങള്‍ വന്നേക്കാം. അമേരിക്ക, യൂറോപ്പ്, വെസ്റ്റേണ്‍ പസിഫിക് എന്നിവിടങ്ങളിലാണ് രോഗവ്യാപനം നിലവില്‍ കൂടുതലുള്ളതെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.

എണ്‍പത്തിനാല് രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ നിന്നാണ് കൊവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം കഴിഞ്ഞ കുറച്ച് ആഴ്ചകളായി കൂടുന്നുവെന്ന് മനസ്സിലായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തുശതമാനത്തിന് മുകളിലാണെന്നും പലസ്ഥലങ്ങളിലും പ്രാദേശികതലത്തിലാണ് വ്യാപനമുള്ളതെന്നും ലോകാരോഗ്യസംഘടനയുടെ വക്താവായ ഡോ. മരിയ വാന്‍ വെര്‍ഖോവ് വ്യക്തമാക്കി.

More Stories from this section

family-dental
witywide