പിഎസ്‍സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയ സിപിഎം നേതാവ് പ്രമോദ് കൊട്ടൂളിയെന്ന് ആരോപണം, അന്വേഷിക്കാൻ 4 അംഗ സമിതി?

കോഴിക്കോട്: കോഴിക്കോട് സിപിഎമ്മിനെ പിടിച്ചുലച്ച പിഎസ്‍സി അംഗത്വത്തിനായുള്ള കോഴ വിവാദത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പിഎസ്‍സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയ സിപിഎം നേതാവിന്റെ പേരു വിവരങ്ങൾ അടക്കം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്‌. സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കൊട്ടൂളിയാണ് കോഴ വാങ്ങിയതെന്നാണ് ആരോപണം.

കോഴ ആരോപണം സംബന്ധിച്ച് മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെ പാര്‍ട്ടിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. പ്രമോദ് കൊട്ടൂളിക്കെതിരായ ആരോപണം അന്വേഷിക്കാൻ നാലംഗ കമ്മീഷനെയും സിപിഎം നിയോഗിച്ചതായാണ് വിവരം. ആരോപണത്തിന് പിന്നാലെ പ്രമോദിനെ സിപിഎം, സിഐടിയു പദവികളിൽ നിന്ന് നീക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.

പിഎസ്‍സി അംഗത്വം വാഗ്ദാനം ചെയ്ത് വാങ്ങിയ 22 ലക്ഷം രൂപ തിരികെ നൽകിയില്ലെന്നാണ് പരാതി. സിപിഎമ്മിലെ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളാണ് പ്രമോദെന്നും ആരോപണമുണ്ട്. സിഐടിയു നേതാവടക്കമുള്ള നാലംഗ കമ്മീഷനെയാണ് പ്രമോദിനെതിരായ നടപടിക്ക് പാര്‍ട്ടി നിയോഗിച്ചത്. . നിലവില്‍ സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗമാണ് പ്രമോദ്. വാങ്ങിയ പണം ഇതുവരെ തിരികെ നല്‍കിയിട്ടില്ല.

More Stories from this section

family-dental
witywide