സിപിഎമ്മിന് എതിരെ ബൃന്ദ കാരാട്ട്; ‘എന്നെ ഒരു ഭാര്യ മാത്രമാക്കി ഒതുക്കി’

‘എന്നെ ഒരു ഭാര്യ മാത്രമാക്കി ഒതുക്കി’: സിപിഎമ്മിന് എതിരെ ബൃന്ദ കാരാട്ട്. മുതിർന്ന സിപിഎം നേതാവും സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ഭാര്യയുമായ ബൃന്ദ കാരാട്ടിൻ്റെ ഓർമക്കുറിപ്പായ ‘ആൻ എജ്യുക്കേഷൻ ഫോർ റീത്ത’ എന്ന പുസ്തകത്തിലാണ് ഈ ആരോപണം. ദേശീയ തലത്തിൽ തന്റെ സ്വതന്ത്ര വ്യക്തിത്വം സിപിഎം അംഗീകരിച്ചില്ല, പകരം പ്രകാശ് കാരാട്ടിന്റെ ഭാര്യ എന്ന ലേബലാണ് തനിക്ക് നൽകിയത്. പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമായി പലപ്പോഴും സിപിഎം തന്നെ പരിഗണിച്ചു എന്നും ബൃന്ദ വിമർശിച്ചു. പാർട്ടിയിൽ രാഷ്ട്രീയഭിന്നതകൾ ഉണ്ടായ കാലത്ത് ഈ സമീപനം കൂടുതലായിരുന്നു.


ദേശീയ തലത്തിൽ പാർട്ടിയിലും മറ്റ് സംഘടനകളിലും ഒരുപാട് ചുമതലകൾ താൻ വഹിച്ചിരുന്നു. ആ കാലത്ത് മിക്കപ്പോഴും ഒരു കമ്യൂണിസ്റ്റ് , ഒരു സ്ത്രീ അല്ലെങ്കിൽ മുഴുവൻ സമയ പാർട്ടി പ്രവർത്തക എന്നിങ്ങനെയുള്ള എന്റെ വ്യക്തിത്വത്തെ മുഴുവനായി പ്രകാശ് കാരാട്ടിന്റെ ഭാര്യ എന്നാക്കി ഒതുക്കി. പാർട്ടിയിൽ ഭിന്നതയുണ്ടായിരുന്ന കാലത്ത് ഈ കാഴ്ച്ചപ്പാട് അതി രൂക്ഷമായിരുന്നു. അക്കാലത്ത് ഒരുപാട് ഗോസിപ്പുകൾ കേൾക്കേണ്ടി വന്നു. സഖാക്കളുമായി ഇടപഴകുമ്പോൾ എന്റെ ബന്ധത്തെ കുറിച്ച് എനിക്ക് കൂടുതൽ ബോധവതിയാകേണ്ടി വന്നു. പലകോണിൽ നിന്നുള്ള അതി സൂക്ഷ്മ പരിശോധനയുടെ ഭാരം ഞാൻ പേറേണ്ടി വന്നു.

ലെഫ്റ്റ് വേഡ് ബുക്സാണ് പുസ്തകം പുറത്തിറക്കുന്നത്. ലണ്ടനിലെ ജീവിതം, അവിടെ എയർഇന്ത്യയിൽ ജോലി ചെയ്യുമ്പോൾ സാരി ഉടുക്കാനായി നടത്തിയ സമരം, കൊൽക്കത്തയിലെ പാർട്ടി പ്രവർത്തനം, പ്രകാശ് കാരാട്ടുമായുള്ള പ്രണയവും വിവാഹവും ഡൽഹിയിലെ ട്രേഡ് യൂണിയൻ പ്രവർത്തനം, വേദനിപ്പിച്ച ചില വേർപാടുകൾ, പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ എല്ലാമാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്.

Cpm leader Brinda Karat’s new book criticizes party on its gender biased stand

More Stories from this section

family-dental
witywide