രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചരണ വീഡിയോ പങ്കുവച്ച് സി.പി.എം പത്തനംതിട്ട ഫെയ്‌സ്ബുക്ക് പേജ്; ഹാക്കിംഗെന്ന് വിശദീകരണം, ഈ പിന്തുണയ്ക്ക് നന്ദിയുണ്ടാവുമെന്ന്‌ രാഹുല്‍

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ഫെയ്‌സ്ബുക്ക് പേജില്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചരണ വീഡിയോ. പാലക്കാട് എന്ന സ്‌നേഹ വിസ്മയം’ എന്ന അടിക്കുറിപ്പോടെയാണ് കഴിഞ്ഞ ദിവസം വീഡിയോ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ അബദ്ധം മനസിലായതോടെ രാത്രി തന്നെ വീഡിയോ മാറ്റുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് വിഷയത്തില്‍ പ്രതികരണവുമായി പത്തതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു രംഗത്തെത്തി. വിവാദം സൃഷ്ടിക്കാനായി പേജ് ഹാക്ക് ചെയ്ത് മനഃപൂര്‍വ്വം ഇത്തരത്തില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്ത ശേഷം അതിന്റെ സ്‌ക്രീന്‍ റെക്കോര്‍ഡിംഗ് എടുത്ത് ആരോ മാധ്യമങ്ങള്‍ക്ക് കൈമാറിയെന്നാണ് വിശദീകരണം.

ഫേസ്ബുക്ക് പേജ് ഹാക്ക് ആയത് ശ്രദ്ധയില്‍ പെടുകയും പെട്ടന്നു തന്നെ സോഷ്യല്‍ മീഡിയ ടീം അത് റിക്കവര്‍ ചെയ്ത് വീഡിയോ നീക്കം ചെയ്യുകയുമാണ് ഉണ്ടായതെന്നും സൈബര്‍ പൊലീസിനും ഫെയ്‌സ്ബുക്കിനും പരാതിയും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 63,000 ഫോളോവേഴ്‌സ് ഉള്ള ഫെയ്‌സ്ബുക്ക് പേജാണ് ഇത്.

അതേസമയം, ഈ പിന്തുണയ്ക്ക് എല്ലാ കാലത്തും സിപിഎം പ്രവര്‍ത്തകരോട് നന്ദിയുണ്ടാവുമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.

More Stories from this section

family-dental
witywide