തിരുവനന്തപുരം: രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെപ്പോലെ കേരളത്തിലും ബിജെപിയായി കോൺഗ്രസ് മാറുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മതനിരപേക്ഷതക്കായി ഉറച്ച് നില്‍ക്കേണ്ട കോണ്‍ഗ്രസിന്‍റെ അപചയത്തില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്‍റെ പതനം വര്‍ഗീയതക്ക് ആക്കം കൂട്ടുമെന്നതിനാല്‍ വിമര്‍ശനം കരുതലോടെ മതിയെന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പത്മജക്ക് പിന്നാലെ പ്രമുഖരായ ചില കോൺഗ്രസ് നേതാക്കളും ബിജെപി പക്ഷത്തേക്കെത്തും. പല നേതാക്കളും ഇടത് വിമര്‍ശനവും ബിജെപി സഹകരണവും കൊണ്ട് നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി കോൺഗ്രസിനെ ഞെട്ടിച്ച് വനിതാ നേതാവും മുൻ മുഖ്യമന്ത്രി കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നിരുന്നു. കോൺഗ്രസ് തന്നെ അവഗണിച്ചതുകൊണ്ടാണ് ബിജെപിയിൽ ചേർന്നതെന്നായിരുന്നു പത്മജയുടെ വിശദീകരണം. അതിനിടെ സിപിഎം പുറത്താക്കിയ ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനും ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹമുയർന്നു.
CPM reaction about Padmaja Venugopal bjp entry