
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ, സിപിഎം സംസ്ഥാന സമിതിയില്‍ ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷവിമർശനം. സംസ്ഥാനത്ത് ഗുണ്ടകളെ അടിച്ചമര്‍ത്തുന്നതില്‍ പൊലീസിനു വീഴ്ച പറ്റിയെന്നും തൃശൂര്‍ പൂരത്തിലെ പൊലീസ് ഇടപെടല്‍ സുരേഷ് ഗോപിയെ സഹായിക്കാനായിരുന്നുവെന്ന വിമര്‍ശനവും ഉയര്‍ന്നു. സ്ത്രീ സുരക്ഷാ വിഷയത്തിലും പൊലീസ് പരാജയമാണെന്ന കുറ്റപ്പെടുത്തലുണ്ടായി.
എന്നാൽ, വിമർശനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയില്ല. കഴിഞ്ഞ ദിവസം ധനവകുപ്പിനെതിരെയും അംഗങ്ങൾ വിമർശനമുയർത്തി. സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെ നല്‍കുന്നതില്‍ ജാഗ്രത കാണിക്കാതിരുന്നതാണ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചതെന്ന ആക്ഷേപമുയർന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഇടപെടല്‍ നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം.
സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണനാക്രമം അടുത്ത സമിതി നിശ്ചയിക്കും. സാമൂഹ്യക്ഷേമ പെന്‍ഷനും ക്ഷേമപെന്‍ഷനും നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ മുന്‍ഗണനയോടെ പരിഗണിച്ചില്ല എന്ന വിമര്‍ശനവും ഉന്നയിച്ചിരുന്നു.
CPM state committee criticised Kerala home ministry and police