പുതിയ മദ്യനയത്തിന് അംഗീകാരം നല്‍കി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, ഡ്രൈഡേയില്‍ ഇളവ്

തിരുവനന്തപുരം: ഉപാധികളോടെ ഡ്രൈഡേയില്‍ ഇളവ് നല്‍കുന്ന പുതിയ മദ്യനയത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കി. ഡ്രൈ ഡേ പൂര്‍ണ്ണമായും ഒഴിവാക്കാതെ ടൂറിസം ഡെസ്റ്റിനേഷന്‍ സെന്ററുകള്‍, അന്തര്‍ ദേശീയ സമ്മേളങ്ങള്‍ എന്നിവ നടക്കുന്ന സ്ഥലങ്ങളില്‍ ഡ്രൈഡേയില്‍ ഇളവ് അനുവദിക്കും. മുന്‍കൂര്‍ അനുമതി വാങ്ങിയാല്‍ മാത്രം മദ്യം ഡ്രൈയില്‍ വിതരണം ചെയ്യാന്‍ അനുമതി നല്‍കും. ഡ്രൈ ഡേ മാറ്റിയാല്‍ സര്‍ക്കാരിന് കോടികളുടെ അധിക വരുമാനമുണ്ടാകുമെന്നാണ് ചീഫ് സെക്രട്ടറി തല റിപ്പോര്‍ട്ട്.

ഐടി പാര്‍ലറുകളില്‍ മദ്യശാലകള്‍ തുടങ്ങുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകും. പുതിയ നയം ഔദ്യോഗികമായി പുറത്തിറങ്ങി ശേഷം ചട്ടഭേദഗതിയിലൂടെ ലൈസന്‍സ് നല്‍കും. എന്നാല്‍ ബാര്‍ ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിക്കില്ല. കള്ള് ഷാപ്പുകള്‍ നവീകരിക്കാനുള്ള നിര്‍ദ്ദേശങ്ങളും പുതിയ മദ്യനയത്തില്‍ ഉള്‍പ്പെടുന്നു.

More Stories from this section

family-dental
witywide