ശരിവച്ച് സിപിഎമ്മും, ശബരിമലയിൽ സ്പോട് ബുക്കിങ് വേണമെന്ന് സംസ്ഥാന സെക്രട്ടറി; ‘സംഘർഷ സാധ്യതയും തിരക്കും ഒഴിവാക്കാം’

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണമെന്ന് സിപിഎം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് നിലപാട് വ്യക്തമാക്കിയത്. നിലവില്‍ 80,000 ആണ് വെര്‍ച്വല്‍ ക്യൂവില്‍ നിജപ്പെടുത്തിയത്. പതിനായിരമോ പതിനയ്യായിരമോ അല്ലാതെയും വേണം. അല്ലെങ്കില്‍ തിരക്കിലേക്കും സംഘര്‍ഷത്തിലേക്കും വഴിവെക്കും. ഇത് വര്‍ഗീയവാദികള്‍ക്ക് മുതലെടുപ്പിനുള്ള അവസരമൊരുക്കുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

വിവിധ വിഷയങ്ങളില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.വി. ഗോവിന്ദന്‍. ശബരിമലയുടെ കുത്തക അവകാശം ആര്‍ക്കുമില്ല. ശബരിമലയ്ക്ക് പോകുന്നവരില്‍ നല്ലൊരു വിഭാഗം സിപിഎമ്മുകാരാണ്. കാരണം സമൂഹത്തിലെ വലിയൊരു വിഭാഗം സിപിഎമ്മുകാരാണ്.

വിശ്വാസികളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുന്നവരാണ് സിപിഎം. വിശ്വാസികള്‍ക്കൊപ്പമാണ് ഈ പാര്‍ട്ടി. എന്നാല്‍, സിപിഎം വിശ്വാസികള്‍ക്കെതിരെ എന്ന് പ്രചരിപ്പിക്കുന്നു. ഒരു വിശ്വാസിയും വര്‍ഗീയ വാദിയല്ല. വര്‍ഗീയവാദികള്‍ക്ക് വിശ്വാസമില്ല. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നുവെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

More Stories from this section

family-dental
witywide