
തിരുവനന്തപുരം: പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ മുതിർന്ന സി പി എം നേതാവ് ഇ പി ജയരാജനെതിരെ പാർട്ടി നടപടിക്കൊരുങ്ങുന്നു. ഇപി -ജാവദേക്കർ കൂടിക്കാഴ്ച തിങ്കളാഴ്ച ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് ചർച്ച ചെയ്യും. അന്ന് തന്നെ നടപടിക്ക് സാധ്യതയുണ്ട്. എല്‍ ഡി എഫ് കൺവീനര്‍ കൂടിയായ മുതിർന്ന നേതാവ് കേരളത്തിന്‍റെ ചുമതലയുള്ള ബി ജെ പി നേതാവുമായി കൂടിക്കാഴ്ച നടത്തിയത് വലിയ ഗൗരവത്തോടെയാണ് സി പി എം കാണുന്നത്.
കേന്ദ്ര നേതൃത്വവും ഇക്കാര്യത്തിൽ കർശന നടപടിക്കുള്ള നിർദ്ദേശമാകും സ്വീകരിക്കുക. വീട്ടിലെത്തി ബി ജെ പി നേതാവ് കണ്ടത് പാര്‍ട്ടിയെ അറിയിച്ചില്ലെന്നത് വലിയ തെറ്റായി തന്നെയാണ് സി പി എം നേതൃത്വം കാണുന്നത്. മുഖ്യമന്ത്രിയടക്കം ഇന്നലെ ഇ പിയെ തള്ളിപ്പറഞ്ഞത് നടപടി സൂചനയാണെന്നും വിലയിരുത്തലുകളുണ്ട്.