വാഷിങ്ടന്‍ : പ്രായാധിക്യവും ഓര്‍മ്മക്കുറവും ഭരണപരാജയവും അടക്കം വെല്ലുവിളി ആയപ്പോഴും മത്സരത്തില്‍ നിന്നും പിന്മാറില്ലെന്ന് അവസാനനിമിഷം വരെ വാശിപിടിച്ച ജോ ബൈഡനാണു കമല ഹാരിസിന്റെ ദയനീയ തോല്‍വിക്ക് കാരണമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറില്ലെന്ന് വാശിപിടിച്ച് ജൂലൈ വരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായതിനു പിന്നാലെയാണ് പെട്ടെന്നൊരു ദിവസം ബൈഡന്‍ പിന്മാറ്റം അറിയിച്ചത്. ട്രംപുമായുള്ള സംവാദത്തില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ പാര്‍ട്ടിക്കുള്ളില്‍ നിന്നും പിന്തുണക്കാരില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് ബൈഡന് നേരിടേണ്ടി വന്നത്.
്ാതേസമയം, ബൈഡന്‍ നേരത്തേ പിന്മാറിയിരുന്നെങ്കില്‍ ഡെമോക്രാറ്റുകള്‍ക്ക് ശക്തവും വിപുലവുമായ പ്രചാരണത്തിനു സാധിച്ചേനെ എന്നാണു കമല പ്രചാരണവിഭാഗം ചൂണ്ടിക്കാട്ടുന്നത്. അതുമാത്രമല്ല കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ നടത്തിയതിലും മെച്ചപ്പെട്ട പ്രകടനം കമല ഹാരിസിന് ഒരു സംസ്ഥാനത്തുപോലും സാധ്യമായില്ലെന്നാണു വിലയിരുത്തല്‍.