ഇടുക്കിയിൽ കുരിശ് പള്ളികൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം

ഇടുക്കി: ഇടുക്കിയിൽ വിവിധ ഭാ​ഗങ്ങളിലായി ഹൈറേഞ്ച് മേഖലയിലെ കുരിശുപള്ളികള്‍ക്കു നേരെ ആക്രമണം. അഞ്ച് കുരിശു പള്ളികളുടെ രൂപക്കൂടുകളുടെ ചില്ലുകള്‍ അക്രമികൾ കല്ലെറിഞ്ഞ് തകര്‍ത്തു. പുളിയന്‍മല സെന്റ് ആന്റണീസ് പള്ളിയുടെ അമല മനോഹരി കപ്പേള, കട്ടപ്പന സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കുരിശുപള്ളി, കമ്പംമെട്ട് മൂങ്കിപ്പള്ളം, ഇരുപതേക്കര്‍, കൊച്ചറ ഓര്‍ത്തഡോക്‌സ് കുരിശുപള്ളികള്‍ എന്നിവക്കുനേരെയാണ് ആക്രമണമുണ്ടായത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പ്രാര്‍ഥനയ്‌ക്കെത്തിയവരാണ് പള്ളി ആക്രമിച്ചതായി കാണുന്നത്. പുളിയന്‍മല കമ്പനിപ്പടിയില്‍ പുലര്‍ച്ചെ ഒന്നരയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ചില്ല് എറിഞ്ഞു തകര്‍ത്തതായി പൊലീസ് സംശയിക്കുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് സൂചന ലഭിച്ചത്. മേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരും ആരോപിച്ചു. പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു.

cross church attacked by unidentified persond in Idukki

More Stories from this section

family-dental
witywide