യേശുവിൻ്റെ മുൾകിരീടം നോത്രഡാം കത്തീഡ്രലിൽ തിരിച്ചെത്തി, പരസ്യവണക്കത്തിന് പ്രത്യേക അവസരം

പാരീസിലെ നോത്രഡാം കത്തീഡ്രലിൽ യേശുവിൻ്റെ മുൾകിരീടം പരസ്യ വണക്കിന് തിരിച്ചെത്തിച്ചു. കുരിശിൽ യേശുവിനെ അണിയിച്ചിരുന്ന മുൾമുടി പരസ്യവണത്തത്തിനായി ഈ കത്തീഡ്രലിൽ സൂക്ഷിച്ചിരുന്നു. പ്രത്യേക പേടകത്തിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. 2019ലെ തീപിടുത്തത്തിൽ കത്തീഡ്രലിൻ്റെ ഒരു ഭാഗം കത്തിയമർന്നപ്പോൾ മുൾക്കിരീടം ഉൾപ്പെടെയുള്ള തിരുശേഷിപ്പുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.

കത്തീഡ്രൽ നവീകരിച്ച് കഴിഞ്ഞ ദിവസം കൂദാശചെയ്തു. ദേവാലയം തീർഥാടകർക്കായി വീണ്ടും തുറന്നുകൊടുത്തതിനെ തുടർന്ന് ഇന്നലെ പാരിസ് ആർച്ച് ബിഷപ്പിന്റെ കാർമികത്വത്തിൽ നടന്ന ചടങ്ങിൽ തിരുമുടി വീണ്ടും കത്തീഡ്രലിൽ എത്തിച്ചു. ജനുവരി 10 മുതൽ ഏപ്രിൽ 18 വരെ എല്ലാ വെള്ളിയാഴ്ചയും തിരുമുടിയുടെ പരസ്യവണക്കത്തിന് അവസരമുണ്ടായിരിക്കും. അതിനു ശേഷം എല്ലാ മാസാദ്യ വെള്ളിയാഴ്ചകളിലും ഇതിനു സൌകര്യമുണ്ടായിരിക്കും.

1239 ൽ ഫ്രാൻസിലെ ലൂയി ഒൻപതാമൻ രാജാവാണ് തിരുമുടി നോത്രഡാം കത്തീഡ്രലിൽ എത്തിച്ചത്.

Crown of Thorns’ returns to Notre Dame Cathedral for public veneration

More Stories from this section

family-dental
witywide