ഗാസ: വടക്കന്‍ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് കുട്ടികളടക്കം ഒരു കുടുംബത്തിലെ 12 പേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ ലോകമാകെ വിമർശനം ശക്തമാകുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയടക്കം ഇസ്രയേൽ ക്രൂരതക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ‘ഗാസയില്‍ നടത്തുന്ന ക്രൂരതകളെ കുറിച്ച് ഞാന്‍ വേദനയോടെ ഓര്‍ക്കുന്നു, കുട്ടികളെ യന്ത്രത്തോക്കുകളാല്‍ കൊല്ലുന്നു, സ്‌കൂളുകളിലും ആശുപത്രികളിലും ബോംബാക്രമണം നടത്തുന്നു, എന്തൊരു ക്രൂരതയാണിത്…’ – ഇങ്ങനെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത്.
അതേസമയം ജബാലിയയിലെ ഖല്ലാ കുടുംബമാണ് ഇസ്രയേൽ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആശുപത്രിയിലേക്കും സ്‌കൂളിലേക്കും നടത്തിയ ആക്രമണത്തില്‍ എട്ട് പേരും കൊല്ലപ്പെട്ടു. ഗാസയില്‍ 24 മണിക്കൂറിനിടെ 30 പലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്നാണ് ആരോഗ്യ മന്ത്രാലയം നല്‍കുന്ന വിവരം.