അമേരിക്കക്കാർക്ക് സന്തോഷ വാർത്ത; നാലു വർഷത്തെ അടിപൊളി കപ്പൽ യാത്ര, 140 രാജ്യങ്ങൾ, 425 ഡെസ്റ്റിനേഷനുകൾ..

ട്രംപിനെ സഹിക്കാൻ താൽപര്യമില്ലേ? ഒരു കിടിലൻ ഓഫർ ഉണ്ട്. ട്രംപിൻ്റെ ഭരണം അവസാനിക്കും വരെ നാലുകൊല്ലം അമേരിക്കയിൽ നിന്ന് മാറിനിൽക്കാൻ അവസരം നൽക്കൊണ്ട് ഒരു ക്രൂസ് കപ്പൽ തയാർ.

ഫ്ലോറിഡ ആസ്ഥാനമായുള്ള ക്രൂസ് കമ്പനിയായ വില്ല വീ റെസിഡൻസസ് അടുത്തിടെ പാഖ്യാപിച്ച കടൽയാത്രയാണ് ഇത്. നാലു വർഷം നീളുന്ന യാത്രയിൽ 140 രാജ്യങ്ങളിലെ 425 ഡെസ്റ്റിനേഷനുകളിൽ എത്തിച്ചേരും. അടിപൊളി യാത്ര. നാലു വർഷം കഴിഞ്ഞേ അമേരിക്കയിൽ കാലുകുത്തു. രാഷ്ട്രീയ പ്രേരിതമായ ഒരു യാത്രയല്ല ഇതെന്ന് വില്ല വീ റെസിഡൻസസ് പറഞ്ഞു. ഇവർക്ക് നിരവധി പാക്കേജുകളുണ്ട് അതിനെ പുതിയ പാക്കേജാണ് സ്കിപ് ഫോർവേഡ് എന്ന ഈ 4 വർഷ പാക്കേജ് . ഇതുകൂടാതെ ഒരു വർഷത്തെ “എസ്‌കേപ്പ് ഫ്രം റിയാലിറ്റി” ക്രൂസ്, രണ്ട് വർഷത്തെ “മിഡ്-ടേം സെലക്ഷൻ” ക്രൂസ്, മൂന്ന് വർഷത്തെ “വെയർഎവർ ബട്ട് ഹോം” എന്നിവയാണ് മറ്റ് പ്രധാന പ്രോജക്ടുകൾ.

പ്രതിവർഷം $40,000-ൽ താഴെയാണ് ചെലവ്, നാല് വർഷത്തേക്കുള്ള സിംഗിൾ-ഒക്യുപ്പൻസി ക്യാബിനുകൾ $256,000-ൽ ആരംഭിക്കുന്നു, യാത്രയ്ക്ക് $320,000 വരെ ഡബിൾ ഒക്യുപ്പൻസിക്ക് ചെലവാകും. എല്ലാ ഭക്ഷണപാനീയങ്ങളും വിലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, ഒപ്പം വൈഫൈയും മെഡിക്കൽ സൌകര്യവുമുണ്ട്. ഹൗസ് കീപ്പിംഗ് ആഴ്ചയിലൊരിക്കൽ. ഓരോന്നിനും അധിക ചിലവില്ല, അതേസമയം അത്താഴത്തിനൊപ്പം മാത്രമേ മദ്യമുള്ളു.

Cruise line offers four-year trip for Americans