വീണാ വിജയന് നിര്‍ണായക വെള്ളി; 1.72 കോടി മാസപ്പടിയിൽ അന്വേഷണം റദ്ദാക്കുമോ? എക്‌സാലോജിക്കിന്റെ ഹര്‍ജിയില്‍ കോടതി വിധി എന്താകും?

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും എക്‌സാലോജിക് കമ്പനിക്കും നിര്‍ണായക ദിനം. എക്‌സാലോജിക് കമ്പനി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് കര്‍ണാടക ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിക്കും. സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിധിയുണ്ടാകുക. ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ ബഞ്ചാണ് ഇടക്കാല വിധി പുറപ്പെടുവിക്കുക. കമ്പനി കാര്യ നിയമത്തിലെ ചട്ടപ്രകാരം രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം പ്രഖ്യാപിച്ചതിനോട് തങ്ങള്‍ സഹകരിച്ചിട്ടും നിയമത്തിലെ ചട്ടം 212 പ്രകാരം സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം പ്രഖ്യാപിച്ചതിലാണ് എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. കമ്പനിക്കെതിരെ സമാന്തര അന്വേഷണങ്ങളാണോ നടക്കുന്നതെന്ന് അറിയില്ലെന്നും ആണെങ്കില്‍ അത് നിയമപരമായി നിലനില്‍ക്കില്ലെന്നുമാണ് എക്‌സാലോജിക്കിന്റെ വാദം. എസ്എഫ്‌ഐഒ സമാന്തര അന്വേഷണമാണ് നടത്തുന്നതെങ്കില്‍ അറസ്റ്റിലേക്ക് കടക്കുമോ എന്ന ആശങ്കയും എക്‌സാലോജിക്കിനുണ്ട്. സിഎംആര്‍എല്ലിന്റെ ഇടപാടില്‍ ഗുരുതര സാമ്പത്തിക വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് എസ് എഫ് ഐ ഒയുടെ വാദം. ഇക്കാര്യം പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് അന്വേഷണ ഏജന്‍സിക്കുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ കുളൂര്‍ അരവിന്ദ് കാമത്ത് വ്യക്തമാക്കിയിട്ടുണ്ട്. സി എം ആര്‍ എല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുവേണ്ടി രേഖകളില്ലാതെ 135 കോടി രൂപയുടെ ഇടപാട് നടത്തിയെന്ന് ഇന്‍കം ടാക്‌സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സേവനങ്ങളൊന്നും നടത്താതെതന്നെ വീണാ വിജയന്റെ എക്‌സാലോജിക്കിന് 1.72 കോടി നല്‍കിയതിനും തെളിവുണ്ട്. ഈ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് സമഗ്ര അന്വേഷണം നടത്താന്‍ എസ് എഫ്‌ ഐ ഒയെ ചുമതലപ്പെടുത്തിയതെന്നുമാണ് സോളിസിറ്റര്‍ ജനറലിന്റെ വാദം. ഈ വാദങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് കര്‍ണാടക ഹൈക്കോടതി എസ് എഫ്‌ ഐ ഒ ആവശ്യപ്പെട്ട രേഖകള്‍ നല്‍കാന്‍ എക്‌സാലോജിക്കിന് നിര്‍ദ്ദേശം നല്‍കിയത്.

Crusial day for Kerala CM Pinarayi Vijayan and Veena Vijayan, Karnataka HC will produce verdict exalogics plea on stay SFIO investigation

Also Read

More Stories from this section

family-dental
witywide