എടാ മോനേ… എന്നാ അടിയാടാ സ്റ്റോയിൻസേ! സെഞ്ചുറിയും കടന്ന ഒറ്റയാൻ പ്രകടനത്തിൽ ചെന്നൈ മുങ്ങി, ലഖ്നൗവിന് അഞ്ചാം ജയം

ചെന്നൈ: ഐ പി എല്ലില്‍ ഇന്ന് നടന്ന സൂപ്പ‍ർ പോരാട്ടത്തിൽ ഓസ്ട്രേലിയൻ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസിന്റെ ഒറ്റയാൻ പ്രകടനത്തിന് മുന്നിൽ മുട്ടുമടക്കി ചെന്നൈ. സ്റ്റോയിനിസിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ 124*(63) മികവില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആറ് വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പരാജയപ്പെടുത്തിയത്. 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗ മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ലക്ഷ്യം കണ്ടത്. സ്‌കോര്‍: ചെന്നൈ 210-4 (20), ലക്‌നൗ 213-4 (19.3)

211 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗവിനെ സ്റ്റോയിൻസ് ഒറ്റക്ക് തോളിലേറ്റുകയായിരുന്നു. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കും 0(3) ക്യാപ്റ്റന്‍ കെ എല്‍ രാഹുലും 16(14) ദേവ്ദത്ത് പടിക്കലും 13(19) പതറിയെങ്കിലും സ്റ്റോയിൻസും നിക്കോളസ് പൂരനും 34(15) ചേർന്ന് ലഖ്നൗവിനെ കരകയറ്റുകയായിരുന്നു. പതിരനയുടെ പന്തില്‍ പൂരന്‍ പുറത്തായെങ്കിലും ദീപക് ഹൂഡ 17*(6) അവസരത്തിനൊത്ത് ഉയര്‍ന്നപ്പോള് ലഖ്നൗ ജയം പിടിച്ചെടുക്കുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദാണ് 108*(60) സെഞ്ചുറിയുമായി മികച്ച സ്കോർ സമ്മാനിച്ചത്. 27 പന്തില്‍ ഏഴ് സിക്‌സും മൂന്ന് ഫോറും സഹിതം 66 റണ്‍സ് നേടിയ ശിവം ദൂബെ ക്യാപ്റ്റനൊപ്പം ചേര്‍ന്ന് സ്‌കോര്‍ 200 കടത്തി. ഒരു പന്ത് നേരിട്ട എംഎസ് ധോണി നാല് റണ്‍സ് നേടി പുറത്താകാതെ നിന്നു. എട്ട് മത്സരങ്ങളില്‍ നിന്ന് സിഎസ്‌കെയുടെ നാലാമത്തെ തോല്‍വിയാണിത്. അത്രയും മത്സരങ്ങളില്‍ നിന്ന് ലഖ്നൗവിന്‍റെ അഞ്ചാം ജയവുമാണ് ഇന്ന് കണ്ടത്.

CSK vs LSG IPL Highlights: Ton-up Marcus Stoinis powers Lucknow Super Giants to 6-wicket win over Chennai

More Stories from this section

family-dental
witywide