സ്‌കൂളില്‍ സ്മാര്‍ട്ട്ഫോണുകള്‍ക്ക് നിയന്ത്രണം: നിയമം പാസാക്കി കാലിഫോര്‍ണിയ

കാലിഫോര്‍ണിയ : സ്‌കൂളുകള്‍ സ്മാര്‍ട്ട്ഫോണുകളുടെ ഉപയോഗം പരിമിതപ്പെടുത്തുകയോ നിരോധിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ബില്ലില്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം തിങ്കളാഴ്ച ഒപ്പുവച്ചു. അമിതമായ ഫോണ്‍ ഉപയോഗം മാനസികരോഗ സാധ്യത വര്‍ധിപ്പിക്കുകയും പഠനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

2023ല്‍ ക്ലാസില്‍ ഫോണുകള്‍ നിരോധിച്ചുകൊണ്ട് ഫ്‌ളോറിഡ മുന്നോട്ടുവന്നിരുന്നു. ഇതിനു പിന്നാലെ ഈ വര്‍ഷം മറ്റ് പതിമൂന്ന് സംസ്ഥാനങ്ങള്‍ക്കൂടി സ്‌കൂളില്‍ സെല്‍ഫോണുകള്‍ നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ട്. ഏകദേശം 5.9 ദശലക്ഷം പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുള്ള കാലിഫോര്‍ണിയ ജൂണില്‍ 429,000 വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട്ഫോണുകള്‍ നിരോധിച്ചു.

സോഷ്യല്‍ മീഡിയയില്‍ ദിവസത്തില്‍ മൂന്ന് മണിക്കൂറിലധികം ചെലവഴിക്കുന്ന കൗമാരക്കാര്‍ക്ക് മാനസികരോഗ സാധ്യത കൂടുതലാണെന്ന് കാണിക്കുന്ന ജെഎഎംഎ മെഡിക്കല്‍ ജേണലില്‍ നടത്തിയ പഠനം വലിയ ചര്‍ച്ചയായിരുന്നു.

സംസ്ഥാന അസംബ്ലിയില്‍ 76-0 നും സെനറ്റില്‍ 38-1 നുമാണ് കാലിഫോര്‍ണിയയുടെ ബില്ല് പാസായത്. ബില്ല് നിയമമാകുന്നതോടെ, 2026 ജൂലൈ 1-നകം കാമ്പസില്‍ വിദ്യാര്‍ത്ഥികളുടെ സ്മാര്‍ട്ട്‌ഫോണുകളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിനോ നിരോധിക്കുന്നതിനോ ഉള്ള ഒരു നയം സ്‌കൂള്‍ ബോര്‍ഡുകളോ മറ്റ് ഭരണസമിതികളോ വികസിപ്പിക്കേണ്ടതുണ്ട്.

More Stories from this section

family-dental
witywide